ജിയോ തരംഗം ആകാശത്തും; വിമാനയാത്രികരുടെ മനസിലും ഇനി ലഡു പൊട്ടും

April 18, 2017, 2:17 pm
 ജിയോ തരംഗം ആകാശത്തും; വിമാനയാത്രികരുടെ മനസിലും ഇനി ലഡു പൊട്ടും
Business News
Business News
 ജിയോ തരംഗം ആകാശത്തും; വിമാനയാത്രികരുടെ മനസിലും ഇനി ലഡു പൊട്ടും

ജിയോ തരംഗം ആകാശത്തും; വിമാനയാത്രികരുടെ മനസിലും ഇനി ലഡു പൊട്ടും

മുംബൈ: ടെലികോം രംഗത്ത് മത്സരം ശക്തമായതിനു പിന്നാലെ ഉപഭോക്താക്കളെ പിടിക്കാന്‍ പുതു വഴികള്‍ തേടുകയാണ് റിലയന്‍സ് ജിയോ. ഒഇതിന്റെ ഭാഗമായാണ് വിമാനയാത്ര ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പരമാവധി ഉപഭോക്താക്കളെ നേടുകയാണ് ജിയോയുടെ ലക്ഷ്യം.

ഓഫറുകളും സൗജന്യങ്ങളും വാരിക്കോരി നല്‍കി ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഓഫര്‍. ഇത് പ്രകാരം ജൂണ്‍ 20 മുതല്‍ സെപ്തംബര്‍ 30 വരെയുളള കാലയളവില്‍ എയര്‍ ഏഷ്യ വിമാനത്തില്‍ യാത്രചെയ്യാന്‍ ടിക്കറ്റ് ബുക്കു ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ് ലഭിക്കും. ഈ മാസം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. രാജ്യത്തിന് അകത്തും പുറത്തും യാത്രചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും. രണ്ട് മുന്ന് ദിവസത്തിനകം എയര്‍ ഏഷ്യ ഓഫര്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

എയര്‍ഏഷ്യയുടെ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റു ടെലികോം കമ്പനികള്‍ക്ക് ഇരുട്ടടിയാകുന്ന കൂടുതല്‍ ഓഫറുകള്‍ ജിയോയുടെ അണിയറയില്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.