ഓസടി വീരന്‍മാര്‍ക്ക് പണി കിട്ടും; ഇതുവരെ റീച്ചാര്‍ജ് ചെയ്യാത്ത യൂസര്‍മാരെ ഒഴിവാക്കാനൊരുങ്ങി ജിയോ  

April 17, 2017, 10:40 pm
ഓസടി വീരന്‍മാര്‍ക്ക് പണി കിട്ടും; ഇതുവരെ റീച്ചാര്‍ജ് ചെയ്യാത്ത യൂസര്‍മാരെ  ഒഴിവാക്കാനൊരുങ്ങി ജിയോ  
Business News

ന്യൂഡല്‍ഹി: ഇതുവരെ റീച്ചാര്‍ജ് ചെയ്യാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന സേവനം അവസാനിപ്പിക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നു. സെപ്റ്റംബര്‍ മുതല്‍ നല്‍കിവന്നിരുന്ന സൗജന്യസേവനമാണ് ജിയോ അവസാനിപ്പിക്കാനൊരുങ്ങുന്നത്. ധന്‍ ധനാ ഓഫര്‍ ചെയ്യാത്തവരുടെ സേവനമായിരിക്കും റിലയന്‍സ് റദ്ദാക്കുക.

ഇതറിയിച്ചുകൊണ്ട് ജിയോ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ഏപ്രില്‍ 15വരെയാണ് സൗജന്യ സേവനം എന്നാണ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ റദ്ദാക്കിയിട്ടില്ല. ഓഫര്‍ ചെയ്യാത്തവരെ ഒറ്റയടിക്ക് ജിയോ ഒഴിവാക്കില്ലെന്നാണ് കരുതുന്നത്.

സേവനം നിര്‍ത്തലാക്കുമെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങള്‍ 
സേവനം നിര്‍ത്തലാക്കുമെന്ന് അറിയിച്ച് വരുന്ന സന്ദേശങ്ങള്‍ 

യൂസര്‍മാര്‍ വരവേറ്റ സമ്മര്‍ സര്‍പ്രൈസ് ഓഫറിന്് ട്രായ് പൂട്ടിട്ടതോടെയാണ് ധന്‍ ധനാ ധന്‍ ഓഫറുമായി റിലയന്‍സ് എത്തിയത്. പുതിയ ഓഫര്‍ പ്രകാരം ചെറിയ തുകയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും, എസ്എംഎസ്, 4ജി ഇന്റര്‍നെറ്റ്, ജിയോ ആപ്ലിക്കേഷനുകള്‍ എന്നീ സേവനങ്ങള്‍ ലഭിക്കും.

ധന്‍ ധനാ ധന്‍ ഓഫര്‍
ധന്‍ ധനാ ധന്‍ ഓഫര്‍

നിലവിലുള്ള ജിയോ പ്രൈം ഉപയോക്താക്കള്‍ക്ക് ദിവസവും ഒരു ജിബി 4ജി ഇന്‍ര്‍നെറ്റ് ലഭിക്കും. 309 രൂപ നല്‍കിയാല്‍ 28 ദിവസം വീതമുള്ള മൂന്ന് മാസത്തേക്ക് ഈ സേവനം ലഭിക്കും. 509 രൂപയുടെ സ്‌കീം ചെയ്താല്‍ ദിവസവും രണ്ട് ജിബി ഡേറ്റയാണ് ലഭിക്കുക. പുതിയ യൂസര്‍മാര്‍ 408 രൂപയാണ്(ജിയോ പ്രൈമിന് 99+ 309) ഒരു ജിബി ഓഫറിന് വേണ്ടി ചെലവാക്കേണ്ടത്. രണ്ട് ജിബി ഓഫറിന് വേണ്ടി 608 രൂപയടച്ചാല്‍ മൂന്നു മാസത്തേക്ക് സേവനം ലഭ്യമാകും.