ജിയോ വീണ്ടും വിസ്മയം തീര്‍ക്കുന്നു; 1500 രൂപക്ക് താഴെ വില വരുന്ന 4ജി ഫോണ്‍ ഒരുങ്ങുന്നു 

May 3, 2017, 10:20 am
 ജിയോ വീണ്ടും വിസ്മയം തീര്‍ക്കുന്നു; 1500 രൂപക്ക് താഴെ വില വരുന്ന 4ജി ഫോണ്‍ ഒരുങ്ങുന്നു 
Business News
Business News
 ജിയോ വീണ്ടും വിസ്മയം തീര്‍ക്കുന്നു; 1500 രൂപക്ക് താഴെ വില വരുന്ന 4ജി ഫോണ്‍ ഒരുങ്ങുന്നു 

ജിയോ വീണ്ടും വിസ്മയം തീര്‍ക്കുന്നു; 1500 രൂപക്ക് താഴെ വില വരുന്ന 4ജി ഫോണ്‍ ഒരുങ്ങുന്നു 

1500 രൂപയ്ക്ക് താഴെ വിലവരുന്ന 4ജി ഫോണ്‍ ഒരുക്കാന്‍ ജിയോ ഒരുങ്ങുന്നു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ആണ് ജിയോയുടെ പുതിയ നീക്കത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുകയാണ് ജിയോ. 1500 രൂപയുടെ 4ജി ഫോണ്‍ മാര്‍ക്കറ്റില്‍ എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ സര്‍വീസ് തെരഞ്ഞെടുക്കുമെന്നാണ് ജിയോ കരുതുന്നത്.

ലൈഫ് ബ്രാന്‍ഡില്‍ ഇപ്പോള്‍ തന്നെ റിലയന്‍സ് ഫോണുകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അത് വില കുറഞ്ഞ വിഭാഗത്തില്‍ പെട്ടതല്ല. ആ പരിമിതി മറികടക്കുന്നതിന് വേണ്ടിയാണ് പുതിയ ഫോണ്‍ രംഗത്തിറക്കുന്നത്.

ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ രംഗത്തിറക്കുന്ന വില കുറഞ്ഞ ഫോണുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായതിനാല്‍ ഇന്ത്യന്‍ ഫോണ്‍ നിര്‍മ്മാതാക്കളും വില കുറക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.