ജിയോക്ക് പിന്നാലെ അംബാനിയുടെ വക 1500 രൂപക്ക് ഫോണും; 4ജി പുതിയ തരംഗം ഉടന്‍

May 2, 2017, 4:46 pm
ജിയോക്ക് പിന്നാലെ അംബാനിയുടെ വക 1500 രൂപക്ക് ഫോണും; 4ജി പുതിയ തരംഗം ഉടന്‍
Business News
Business News
ജിയോക്ക് പിന്നാലെ അംബാനിയുടെ വക 1500 രൂപക്ക് ഫോണും; 4ജി പുതിയ തരംഗം ഉടന്‍

ജിയോക്ക് പിന്നാലെ അംബാനിയുടെ വക 1500 രൂപക്ക് ഫോണും; 4ജി പുതിയ തരംഗം ഉടന്‍

മുബൈ: 1500 രൂപക്ക് സ്മാര്‍ട് ഫോണുമായി ജിയോ വീണ്ടും ഞെട്ടിപ്പിക്കാനൊരുങ്ങുന്നു. വോയ്‌സ് ഓവര്‍ സംവിധാനത്തോടുകൂടിയ 1500 രൂപയുടെ 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.

അതിവേഗ 4ജി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉതകുന്ന ഫോണില്‍ റിലയന്‍സ് ജിയോ ഡിജിറ്റല്‍ സ്‌റ്റോര്‍, പ്ലേ മൂ്യൂസിക് എന്നിവയും ഉപയോഗിക്കാന്‍ കഴിയും. നേരത്തെ ജിയോ 4ജി പുറത്തിറക്കിയപ്പോള്‍ 3000 രൂപയുടെ 4ജി ഫീച്ചര്‍ ഫോണ്‍ റിലയന്‍സ് പുറത്തിറക്കിയിരുന്നു. ചൈനീസ് കമ്പനികളുമായി ഇക്കാര്യത്തില്‍ റിലയന്‍സ് ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

10 കോടി ഉപഭോക്താക്കളെ നേടി കുതിപ്പ് തുടരുന്ന ജിയോക്ക് കൂടുതല്‍ വരിക്കാരെ നേടാനുളള ജിയോയുടെ പദ്ദതിയുടെ ഭാഗമായാണ് പുതിയ ഫോണെന്നാണ് സൂചന. വില കൂടിയ സ്മാര്‍ട് ഫോണ്‍ വാങ്ങാന്‍ കഴിയാത്തവരെ കൂടി ഡാറ്റ ഉപോയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം.