റൈസിംഗ് കേരള 2016 എക്‌സിബിഷന് തുടക്കമായി 

December 9, 2016, 10:57 pm
 റൈസിംഗ് കേരള 2016 എക്‌സിബിഷന് തുടക്കമായി 
Business News
Business News
 റൈസിംഗ് കേരള 2016 എക്‌സിബിഷന് തുടക്കമായി 

റൈസിംഗ് കേരള 2016 എക്‌സിബിഷന് തുടക്കമായി 

റൈസിംഗ് കേരള 2016 ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രീയല്‍ എക്‌സിബിഷന്‍ ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അഴിമിലം കടവ് റിസോര്‍ട്ടിന്മുന്‍വശമുളള എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.രാജ്യന്തരമായി പ്രസക്തരായ മെഷിനറി മെറ്റീരിയല്‍ നിര്‍മ്മാതാക്കളാണ് 312സ്റ്റാളുകളിലായി റൈസിംഗ് കേരളക്ക് വേണ്ടി മൂന്നു ദിവസെത്ത പ്രദര്‍ശനത്തിനായി കോഴിക്കാട് എത്തിചേര്‍ന്നത്. ചൈന,തായ്‌വാന്‍, ഇറ്റലി, യുറോപ് എന്നീ വിദേശരാജ്യങ്ങളില്‍ നിന്ന് വിവിധ കമ്പനികള്‍ 40-ഓളം സ്റ്റാളുകളടക്കം 226 പ്രതിനിധികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

ഫൂട്ട്‌വയര്‍ നിര്‍മ്മാണ മേഖലയില്‍ പുതുതായി വ്യവസായം തുടങ്ങാനുദ്ദേശിക്കുന്ന ഒരാള്‍ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും പ്രദര്‍ശനത്തിലുണ്ട്. കൂടാതെ ഫുഡ്,വുഡ്,ഐടി, ജനറല്‍ എഞ്ചിനിയറിംഗ് എന്നീ മേഖലകളിലായി 87 സ്റ്റാളുകള്‍ കേരളത്തിനു പുറത്തുളള മെഷീന്‍, മെറ്റീരിയല്‍ നിര്‍മ്മാതാക്കള്‍ തയ്യാറാക്കിയിട്ടുണ്ട്. രാവിലെ മുതലേ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ്പ്രദര്‍ശന നഗരിയായ അഴിമിലം കടവ് റിസോര്‍ട്ടിനു മുന്‍വശമുളള ഗ്രൗണ്ടിലേക്ക്എ ത്തിചേര്‍ന്നു കൊണ്ടിരിക്കുന്നത്.

പ്ലാസ്റ്റിക്ക് തീം പവലിയന്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് റീ സൈക്കിളിംഗ് നടത്തി പുതിയ ഉല്പന്നം നല്‍കുന്ന പ്രവര്‍ത്തനം തദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കൗതുകമായി. നൂറുകണക്കിനു പേര്‍ പവലിയന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഉദ്ഘാടനപരിപാടിയില്‍ ശ്രീ. വികെസി മമ്മത്‌കോയഎംഎല്‍എ, അദ്ധ്യക്ഷത വഹി ച്ച ചടങ്ങില്‍ വികെസി നൗഷാദ് റൈസിംഗ് കേരള വിശദീകരിച്ചു. ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എകെ ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.എക്‌സിബിഷന്‍ ഡയരക്ടറി ടിവി ഇബ്രാഹിം എ.എല്‍.എ പ്രകാശനം ചെയ്തു പത്മശ്രീ റഫീഖ്അഹമ്മത് (ചെയര്‍മാന്‍ സിഎല്‍ഇ) ഏറ്റു വാങ്ങി. പിഎം ഫ്രാന്‍സിസ്ഐഎഎസ് (ഡയറക്ടര്‍ ഇന്‍ഡസ്ട്രീല്‍ ആന്റ് കൊമേഴ്‌സ്) ദാമോധര്‍ അവനൂര്‍ പ്രസിഡണ്ട് (കെഎസ്എസ്‌ഐഎ സംസ്ഥാനകമ്മറ്റി)രാജേഷ്‌കുമാര്‍ ഗുപ്ത,ഹര്‍ഷാദ്‌നായിക്, സൗരവ് ബല്ലാ, വിമല പാറക്കണ്ടത്തില്‍ പ്രസിഡണ്ട് വാഴയൂര്‍ ഗ്രാമപഞ്ചായത്ത്, കെപി അബ്ദുല്‍അസീസ് (മെമ്പര്‍ വാഴയൂര്‍ ഗ്രാമപഞ്ചായത്ത്) ഉമ്മര്‍പാണ്ടികശാല, ടിവി ബാലന്‍, എംഎ അബ്ദുറഹിമാന്‍, സൈമണ്‍സക്കറിയാസ്,എന്നിവര്‍ സംസാരിച്ചു. എം.ഖാലിദ് സ്വാഗതവും, പിഎംഎ ഗഫൂര്‍ നന്ദിയും പറഞു.

10-12-2016 ന് ജോബ്‌ഫെസ്റ്റ് 40 കമ്പനികളും, 5000 ത്തിലധികം ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ 1600 പേര്‍ക്ക് തൊഴില്‍ അവസരം ഒരുക്കുന്നുണ്ട്.