സാംസംങ് ഗാലക്‌സി സി 9 പ്രോ രണ്ടാമതും വില കുറഞ്ഞു  

October 12, 2017, 12:15 pm
സാംസംങ് ഗാലക്‌സി സി 9 പ്രോ രണ്ടാമതും വില കുറഞ്ഞു  
Business News
Business News
സാംസംങ് ഗാലക്‌സി സി 9 പ്രോ രണ്ടാമതും വില കുറഞ്ഞു  

സാംസംങ് ഗാലക്‌സി സി 9 പ്രോ രണ്ടാമതും വില കുറഞ്ഞു  

ആറു ജിബി റാമുമായി എത്തിയ സാംസംങിന്റെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ ഗാലക്‌സി സി 9 പ്രോയുടെ വില ഇന്ത്യയില്‍ രണ്ടാമതും കുറഞ്ഞു. ഇപ്പോള്‍ 29,990 രൂപയ്ക്ക് ഈ ഫോണ്‍ സാംസംങ് വെബ്‌സൈറ്റിലും ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലും ലഭ്യമാണ്. 2000 രൂപയാണ് വിലയില്‍ കുറഞ്ഞിരിക്കുന്നത്.അവതരിപ്പിക്കുന്ന സമയത്ത് 36,900 രൂപയായിരുന്നു ഇതിന്റെ വില. പിന്നീട് ഈ ജൂണില്‍ 5,000 രൂപ വില കുറച്ച് 31,900 രൂപയായിരുന്നു.

ആറിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. പിക്‌സല്‍ റെസല്യൂഷന്‍ 1080x1920 ആണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 എസ്ഒസിആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഇന്റേണല്‍ സ്റ്റോറേജ് 64 ജിബിയാണ്. മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ കൂട്ടാം. മുന്നിലും പിന്നിലും 16 എംപി ക്യാമറയുണ്ട്..

ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മല്ലോയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 4ജി, എന്‍ എഫ് സി, ബ്ലൂടൂത്ത് 4.2, ജിപിഎസ്, വൈഫൈ തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 4000എംഎച്ച് ആണ് ബാറ്ററി.