സാംസങ് ജനകോടികളുടെ വിശ്വസ്തന്‍; ഇന്ത്യക്കാരുടെ വിശ്വസ്ത ബ്രാന്‍ഡുകളില്‍ ചാഞ്ചാട്ടം; ആദ്യ അഞ്ചില്‍ ഇന്ത്യന്‍ കമ്പനി ഒന്നുമാത്രം

April 6, 2017, 11:05 am
സാംസങ് ജനകോടികളുടെ വിശ്വസ്തന്‍; ഇന്ത്യക്കാരുടെ വിശ്വസ്ത ബ്രാന്‍ഡുകളില്‍ ചാഞ്ചാട്ടം; ആദ്യ അഞ്ചില്‍ ഇന്ത്യന്‍ കമ്പനി ഒന്നുമാത്രം
Business News

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ വിശ്വസ്ത ബ്രാന്‍ഡുകളുടെ പട്ടികയില്‍ സാംസങ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തായിരുന്നു കമ്പനി. അവിടെ നിന്നാണ് ഒന്നാം സ്ഥാനത്തേക്കുള്ള സാംസങ്ങിന്റെ കുതിച്ചു ചാട്ടം.

ഐഫോണ്‍ മേക്കര്‍മാരായ ആപ്പിളും റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തി. മുന്‍വര്‍ഷം പതിനാറാം സ്ഥാനത്തുണ്ടായിരുന്ന കമ്പനി ഇത്തവണ നാലാമതാണ്. സോണിയും എല്‍ജിയും 2016ലെ പോലെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ടാറ്റാ ഗ്രൂപ്പ് മാത്രമാണ് വിശ്വസ്ത ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യ ആഞ്ചില്‍ ഇടമുള്ള ഏക ഇന്ത്യന്‍ കമ്പനി. കഴിഞ്ഞ വര്‍ഷത്തെ സ്ഥാനത്തില്‍ ഇളക്കമില്ല.

ടാറ്റയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്ത് ഹോണ്ട നിലയുറപ്പിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാണ് ഏഴാമത്. കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്ലും, ലെനോവ, ബജാജ് കമ്പനികളാണ് ആദ്യ പത്തില്‍ പിന്നീടുള്ള സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം 28-ാം സ്ഥാനത്തായിരുന്നു ലെനോവ. ഏഴാമതുണ്ടായിരുന്ന ബജാജ് പത്താം സ്ഥാനത്തേക്ക് ഇറങ്ങി. യോഗാ ഗുരു ബാബാം രാംദേവിന്റെ പതഞ്ജലിയും റാങ്കിങ്ങില്‍ വന്‍ കുതിച്ചുചാട്ടം നടത്തി. 2016ല്‍ 173-ാം സ്ഥാനത്തുണ്ടായിരുന്ന കമ്പനി ഈ വര്‍ഷം പതിനഞ്ചാം സ്ഥാനത്ത്.

വിശ്വസ്ത ബ്രാന്‍ഡുകളുടെ പട്ടിക 
വിശ്വസ്ത ബ്രാന്‍ഡുകളുടെ പട്ടിക 

കഴിഞ്ഞ വര്‍ഷം ആദ്യ പത്തില്‍ ഉണ്ടായിരുന്ന നോക്കിയ, ഗോദ്‌റേജ്, ഐസിഐസിഐ ബാങ്കുകള്‍ക്ക് ഇക്കുറി അത് നിലനിര്‍ത്താനായില്ല. രാജ്യത്തെ പതിനാറ് നഗരങ്ങളിലെ 2500ഓളം പേരെ അഭിമുഖം ചെയ്ത് ടിആര്‍എ റിസര്‍ച്ച് ആണ് വിശ്വസ്ത ബ്രാന്‍ഡുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.