അരാംകോ അടക്കം വമ്പൻ എണ്ണ കമ്പനികൾ ഇന്ത്യയിലേക്ക്, അരാംകോ ഇന്ത്യൻ റിഫൈനറിയിൽ 40000 കോടി മുടക്കാൻ സാധ്യത  

October 10, 2017, 3:18 pm
അരാംകോ അടക്കം വമ്പൻ എണ്ണ കമ്പനികൾ ഇന്ത്യയിലേക്ക്, അരാംകോ ഇന്ത്യൻ റിഫൈനറിയിൽ 40000 കോടി മുടക്കാൻ സാധ്യത  
Business News

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയായ സൗദിയിലെ അരാംകൊ ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. എണ്ണ, പ്രകൃതി വാതക നിക്ഷേപ രംഗത്ത് നിക്ഷേപം നടത്തുന്നതിന് അരാംകൊ ഏഷ്യ ഇന്ത്യ എന്ന പേരിൽ ഒരു പുതിയ കമ്പനി രൂപീകരിക്കുമെന്ന് സി. ഇ ഒ അമീൻ നാസർ പറഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ഒരു റിഫൈനറിയിൽ 40000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നതിനും നീക്കമുണ്ട്. ഇതാദ്യമായാണ് ഈ ലോകോത്തര കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത്.

ഇന്ത്യയെ ഭാവിയിൽ ഒരു വലിയ മാർക്കറ്റായി കാണുന്നതു കൊണ്ടാണ് നിക്ഷേപം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ പ്രതിദിന ഉപഭോഗം 4 .6 ദശ ലക്ഷം ബാരലാണ്. 2040 ൽ ഇത് 10 ദശലക്ഷം ബാരലായി ഉയരുമെന്ന് അരാംകൊ കണക്ക് കൂട്ടുന്നു.

അറാംകോയ്ക്ക് പുറമെ റഷ്യയിലെ വമ്പൻ കമ്പനിയായ റോസ്നഫ്റ്റും ഇന്ത്യയിലെ ഓയിൽ, ഗ്യാസ് രംഗത്ത് നിക്ഷേപം നടത്താൻ നീതി ആയോഗ് സി. ഇ. ഒ അമിതാബ് കാന്ത് പറഞ്ഞു. ഈ കമ്പനിയാണ് ഈയിടെ 1300 കോടി ഡോളർ മുടക്കി എസ്സാർ ഓയിൽ എന്ന കമ്പനിയെ ഏറ്റെടുത്തത്. അമേരിക്കൻ കമ്പനിയായ എക്‌സോൺ മോബിലും ഇന്ത്യയിൽ നിക്ഷേപത്തിന് ഒരുങ്ങുന്നതായി വാർത്തകളുണ്ട്.അടുത്ത പത്തു വർഷത്തിനിടയിൽ ഈ മേഖലയിൽ 30000 കോടി ഡോളറിന്റെ നിക്ഷേപത്തിന് വഴിയൊരുക്കുമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണം, റിഫൈനിംഗ്, പൈപ്പുകൾ സ്ഥാപിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലായിരിക്കും അരാംകോ ഇന്ത്യയിൽ നിക്ഷേപം നടത്തുക എന്നാണ് സൂചന.