എസ്ബിഐ ഭവനവായ്പാ പലിശ നിരക്ക് കുറച്ചു 

May 8, 2017, 3:37 pm
എസ്ബിഐ ഭവനവായ്പാ പലിശ നിരക്ക് കുറച്ചു 
Business News
Business News
എസ്ബിഐ ഭവനവായ്പാ പലിശ നിരക്ക് കുറച്ചു 

എസ്ബിഐ ഭവനവായ്പാ പലിശ നിരക്ക് കുറച്ചു 

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പാ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന നിരക്കില്‍ .25 ശതമാനത്തിന്റെ കുറവാണ് എസ്ബിഐ വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിലവിലെ 8.6 ശതമാനത്തില്‍ നിന്നും 8.35 ശതമാനമായി കുറയും. മുപ്പത് ലക്ഷം രുപ വരെ വായ്പഎടുത്തിട്ടുളളവര്‍ക്കാണ് പലിശ ഇളവ് ലഭിക്കുക.

നാളെ മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. ഇതോടെ പ്രതിമാസ തിരിച്ചടവില്‍ 500 രൂപയിലധികം കുറവ് വന്നേക്കും. പുതുക്കിയ നിരക്ക് നിലവില്‍ വരുന്നതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവനവായ്പ നിരക്ക് എസ്ബിഐയുടേതാകും.

പ്രധാനമന്ത്രി ആവാസ് യോജന പദ്ദതി പ്രകാരം വായ്പയെടുത്തിട്ടുളളവരില്‍ അര്‍ഹരായവര്‍ക്ക് 2.67 ലക്ഷം രുപയുടെ പലിശ സബ്‌സിഡിയും ലഭ്യമാകും. മുപ്പത് ലക്ഷത്തിന് മുകളില്‍ ഭവന വായ്പയെടുത്തിട്ടുളളവര്‍ക്ക് അടിസ്ഥാന നിരക്കില്‍ പത്ത് ശതമാനത്തിന്റെ ഇളവും എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.