രാവിലത്തെ വിറപ്പിക്കലിനു ശേഷം ഉദാരമനസ്‌കത കാട്ടി എസ്ബിഐ; മാസം പത്ത് എടിഎം ഇടപാടുകള്‍ സൗജന്യം

May 11, 2017, 3:05 pm
രാവിലത്തെ വിറപ്പിക്കലിനു ശേഷം ഉദാരമനസ്‌കത കാട്ടി എസ്ബിഐ; മാസം പത്ത് എടിഎം ഇടപാടുകള്‍ സൗജന്യം
Business News
Business News
രാവിലത്തെ വിറപ്പിക്കലിനു ശേഷം ഉദാരമനസ്‌കത കാട്ടി എസ്ബിഐ; മാസം പത്ത് എടിഎം ഇടപാടുകള്‍ സൗജന്യം

രാവിലത്തെ വിറപ്പിക്കലിനു ശേഷം ഉദാരമനസ്‌കത കാട്ടി എസ്ബിഐ; മാസം പത്ത് എടിഎം ഇടപാടുകള്‍ സൗജന്യം

മുംബൈ: മുംബൈ: സേവിങ്‌സ് ബാങ്ക് അക്കൗണ്ടുടമകള്‍ക്ക് മാസം പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമായി നല്‍കി എസ്ബിഐ. എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്നും മാസം അഞ്ച് വീതം ഇടപാടുകള്‍ സൗജന്യമായി നടത്താം. ഇതില്‍ കൂടുതലുളള ഇടപാടുകള്‍ക്ക് 25 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കും. എടിഎം സേവനങ്ങള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം എല്ലാ ഉപഭോക്താക്കളെയും ഉദ്ദേശിച്ചിട്ടുളളതല്ലെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു. ആശയകുഴപ്പങ്ങള്‍ക്ക് കാരണം സര്‍ക്കുലറിലെ പിഴവാണ്.

എടിഎം വഴി എസ്ബിഐ മൊബൈല്‍ വാലറ്റ് ബഡി ഉപഭോക്താക്കള്‍ക്കും പണം പിന്‍വലിക്കാം. ബഡി ഉപഭോക്താവ് ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ് നല്‍കണം. എന്നാല്‍ മറ്റു സേവനങ്ങള്‍ക്കുളള സര്‍വ്വീസ് ചാര്‍ജ് തുടരും.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുടമകള്‍ ചെക്ക് ബുക്ക് ലഭിക്കുന്നതിന് ഇനി മുതല്‍ പണം നല്‍കേണ്ടി വരും. 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയും 20 ലീഫുളള ചെക്ക് ബുക്കിന് 75 രൂപയും ഈടാക്കും. കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. 5000 രൂപ വരെയുള്ള 20 നോട്ടുകള്‍ വരെ മാറ്റിയെടുക്കാന്‍ സര്‍വ്വീസ് ചാര്‍ജ് വേണ്ട. 20 ല്‍ അധികം നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടു രൂപ സേവന നികുതി നല്‍കണം.

5,000 രൂപയിലും അധികമാണെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവന നികുതി അല്ലെങ്കില്‍ 1,000 രൂപയ്ക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയില്‍ അധികം വരുന്നത് ഏതാണോ അതാണ് ഈടാക്കുക. അതായത് 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമെങ്കില്‍ നോട്ട് ഒന്നിന് രണ്ടുരൂപ കണക്കാക്കിയാല്‍ 50 രൂപ സേവനനികുതി വരും. എന്നാല്‍ 1,000 രൂപയ്ക്ക് അഞ്ചുരൂപ എന്ന കണക്കിലാണെങ്കില്‍ 62.50 രൂപയുമാണ് സേവന നികുതി.

ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്ക് ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള എസ്ബിഐ തീരുമാനം വന്‍ വിവാദമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് വിവാദ സര്‍ക്കുലര്‍ എസ്ബിഐ പിന്‍വലിക്കുന്നത്. ഓണ്‍ലൈന്‍-മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ബാധകമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഒരുലക്ഷം രൂപ വരെ അഞ്ചുരൂപയും രണ്ടുലക്ഷം രൂപ വരെ 15 രൂപയുമാണ് ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നികുതിയായി ഈടാക്കാന്‍ നിശ്ചയിച്ചിരുന്നത്.