ഓണ്‍ലൈന്‍ പണമിടപാട്; നിരക്കുകള്‍ കുറച്ച് എസ്ബിഐ 

July 13, 2017, 10:01 pm
ഓണ്‍ലൈന്‍ പണമിടപാട്; നിരക്കുകള്‍ കുറച്ച് എസ്ബിഐ 
Business News
Business News
ഓണ്‍ലൈന്‍ പണമിടപാട്; നിരക്കുകള്‍ കുറച്ച് എസ്ബിഐ 

ഓണ്‍ലൈന്‍ പണമിടപാട്; നിരക്കുകള്‍ കുറച്ച് എസ്ബിഐ 

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പണമിടപാട് രംഗത്തെ ചില സേവനങ്ങള്‍ക്ക് എസ്ബിഐ നിരക്കുകള്‍ കുറച്ചു. 75 ശതമാനം വരെയാണ് കുറച്ചിട്ടുള്ളത്. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ പണം കൈമാറുമ്പോള്‍ നല്‍കേണ്ടി വരുന്ന സേവന നിരക്കുകളിലാണ് കുറവ് വരുത്തിയിട്ടുള്ളത്.

ജൂലൈ 15 മുതല്‍ പുതിയ നിരക്കുകളാകും ഈടാക്കുക. നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിങ്ക് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള നിരക്കുകളാണ് പുതിയ തീരുമാനം വഴി കുറയുക.

നേരത്തെ ഐഎംപിഎസ് വഴി ആയിരം രൂപവരെ കൈമാറുന്നതിനുള്ള നിരക്കുകള്‍ എസ്ബിഐ ഒഴിവാക്കിയിരുന്നു.