മൂലധന വിപണിക്ക് നേട്ടം; സെന്‍സെക്സ് 190 പോയിന്റ് ഉയര്‍ന്നു

September 29, 2017, 1:42 pm

മൂലധന വിപണിക്ക് നേട്ടം; സെന്‍സെക്സ് 190 പോയിന്റ് ഉയര്‍ന്നു
Business News
Business News

മൂലധന വിപണിക്ക് നേട്ടം; സെന്‍സെക്സ് 190 പോയിന്റ് ഉയര്‍ന്നു

മൂലധന വിപണിക്ക് നേട്ടം; സെന്‍സെക്സ് 190 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണി ഇന്ന് തകര്‍പ്പന്‍ മുന്നേറ്റത്തില്‍. ഒരാഴ്ചയിലേറെ നീണ്ടു നിന്ന ഇടിവിനു ശേഷം സൂചികകള്‍ ഉയരുന്ന സ്ഥിതിയുണ്ടായി. സെന്‍സെക്സ് 190 പോയിന്റ് ഉയര്‍ന്ന് വ്യാപാരം പുരോഗമിക്കുന്നു. എന്‍എസ്ഇ നിഫ്റ്റി 65 പോയിന്റ് ഉയര്‍ന്ന് ഇടപാടുകള്‍ നടക്കുന്നു. ഗെയില്‍ ഓഹരിയാണ് മികച്ച നേട്ടം കൈവരിച്ചത്.

ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, സ്റ്റെര്‍ലൈറ്റ് ടെക്‌നോളോജിസ്, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തില്‍ വ്യപാരം തുടരുകയാണ്. മുന്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കാരായി മാറിയിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങുന്നതില്‍ താത്പര്യം പ്രകടമാക്കുന്നതും വിപണിക്ക് കരുത്തേകി.