ഉത്സവ സീസണിനെ വരവേല്‍ക്കാന്‍ ഓഫറുകളുമായി സ്നാപ്ഡീല്‍  

September 1, 2017, 12:31 pm
ഉത്സവ സീസണിനെ വരവേല്‍ക്കാന്‍ ഓഫറുകളുമായി സ്നാപ്ഡീല്‍  
Business News
Business News
ഉത്സവ സീസണിനെ വരവേല്‍ക്കാന്‍ ഓഫറുകളുമായി സ്നാപ്ഡീല്‍  

ഉത്സവ സീസണിനെ വരവേല്‍ക്കാന്‍ ഓഫറുകളുമായി സ്നാപ്ഡീല്‍  

സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്നുവരെ ഓണ്‍ലൈനിലും ഷോപ്പിംഗ് ആഘോഷമൊരുക്കി ഇന്ത്യന്‍ ഇ കൊമേഴ്സ്‌ പ്ലാറ്റ്ഫോമായ സ്നാപ്ഡീല്‍. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് സ്പെഷ്യല്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് ഈ സമയത്ത് സ്നാപ്ഡീല്‍ നല്‍കുന്നത്.

എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി തുടങ്ങിയ ബാങ്കുകളുമായി ചേര്‍ന്ന് 10% ഇന്‍സ്റ്റന്റ് ഡിസ്കൌണ്ട് ഓഫറും സ്നാപ്ഡീല്‍ നല്‍കുന്നുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ഈ സൗകര്യം ലഭ്യമാണ്. കൂടാതെ ബുക്ക്മൈഷോ, യാത്ര തുടങ്ങിയവയില്‍ ഓരോ പര്‍ച്ചേസിനും ഗിഫ്റ്റ് വൌച്ചറുകളും നല്‍കുന്നുണ്ട്. ബുക്ക് മൈ ഷോയില്‍ രണ്ടു ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ പരമാവധി 125 രൂപ വരെ ഡിസ്കൌണ്ട് നേടാം. യാത്ര യില്‍ ഡൊമസ്റ്റിക് ഫ്ലൈറ്റ് ബുക്കിംഗ് ചെയ്യുമ്പോള്‍ 600 രൂപ ഡിസ്കൌണ്ട് ലഭിക്കും. ഡൊമസ്റ്റിക് ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോഴാവട്ടെ 1000 രൂപ കിഴിവും ലഭിക്കും.

ലിനോവോയുടെ Z2 പ്ലസ് ഫോണിന് 44% വിലക്കുറവു നല്‍കുന്നുണ്ട്. കൂടാതെ ഗൂഗിള്‍ പിക്സല്‍ XL 62000 രൂപയ്ക്ക് ലഭിക്കും. തെരഞ്ഞെടുത്ത ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍ ഇതിന് 13,000 രൂപ കിഴിവും ഉണ്ട്. റീഫര്‍ബിഷ് ചെയ്ത ഫോണുകള്‍ക്കും നിരവധി ഓഫറുകള്‍ ഈ സമയത്ത് ലഭ്യമാണ്. കൂടാതെ ആപ്പിള്‍ ഐഫോണ്‍ മുതലായ ഹൈ എന്‍ഡ് ഫോണുകള്‍ക്കും കാഷ്ബാക്ക് അടക്കമുള്ള ഓഫറുകള്‍ ലഭ്യമാണ്.