എസ്ബിഐയുടെ ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ധന; ബാങ്കിങ് ഫീസ് പ്രധാന വരുമാനസ്രോതസ്സാണെന്ന് എസ്ബിഐ  

May 19, 2017, 6:34 pm
എസ്ബിഐയുടെ ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ധന; ബാങ്കിങ് ഫീസ് പ്രധാന വരുമാനസ്രോതസ്സാണെന്ന് എസ്ബിഐ  
Business News
Business News
എസ്ബിഐയുടെ ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ധന; ബാങ്കിങ് ഫീസ് പ്രധാന വരുമാനസ്രോതസ്സാണെന്ന് എസ്ബിഐ  

എസ്ബിഐയുടെ ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ധന; ബാങ്കിങ് ഫീസ് പ്രധാന വരുമാനസ്രോതസ്സാണെന്ന് എസ്ബിഐ  

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭം പ്രതീക്ഷിച്ചതിലും ഇരട്ടിയിലേറെയായി വര്‍ധിച്ചു. മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ 2,815 കോടി രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 123 ശതമാനം വരുമിത്.

പലിശയില്‍ നിന്നുള്ള ആകെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 17.33 ശതമാനം വര്‍ധനവാണുണ്ടായത്. 5,401 കോടിരൂപയില്‍ നിന്നും 18,071 കോടി രൂപയായാണ് പലിശ വരുമാനം ഉയര്‍ന്നിരിക്കുന്നത്.

ബാങ്കിങ് ഫീസുകളില്‍ നിന്നുള്ള വരുമാനം ഒരു മുഖ്യ സ്രോതസ്സാണെന്ന് എസ്ബിഐ അറിയിച്ചു.

നിക്ഷേപങ്ങളുടെ വില്‍പന, ഫീസുകളില്‍ നിന്നുള്ള വരുമാനം, വിദേശ കറന്‍സി വിനിമയത്തിലൂടെയുള്ള വരുമാനം എന്നിവയില്‍ നിന്നാണ് പലിശയിതര വരുമാനത്തില്‍ പ്രധാനമായും ലാഭമുണ്ടാക്കിയിരിക്കുന്നത്. 
എസ്ബിഐ  

കഴിഞ്ഞ വര്‍ഷം 12.64 ശതകോടി രൂപയായിരുന്ന അറ്റാദായം മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസത്തിനിടെ 28.15 ശതകോടി രൂപയായാണ് വര്‍ധിച്ചത്. 7.23 ശതമാനമായിരുന്ന മോശം വായ്പ മാര്‍ച്ച് ആയപ്പോഴേക്കും 6.9 ശതമാനമായി കുറഞ്ഞു. ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാറിയിരുന്നു.

സര്‍വ്വീസ് ചാര്‍ജ് വര്‍ധനയിലൂടെ ബാങ്ക് കൊള്ള നടത്തുകയാണെന്ന് എസ്ബിഐ ഉപഭോക്താക്കള്‍ ആരോപിച്ചിരുന്നു. എടിഎം സേവനങ്ങള്‍ക്കും ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കും ജൂണ്‍ ഒന്നുമുതല്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.