ഓഹരി കമ്പോളം മുന്നേറ്റത്തിൽ, സെൻസെക്‌സിൽ 222 പോയിന്റ് നേട്ടം 

October 6, 2017, 4:26 pm
ഓഹരി കമ്പോളം മുന്നേറ്റത്തിൽ, സെൻസെക്‌സിൽ  222 പോയിന്റ് നേട്ടം 
Business News
Business News
ഓഹരി കമ്പോളം മുന്നേറ്റത്തിൽ, സെൻസെക്‌സിൽ  222 പോയിന്റ് നേട്ടം 

ഓഹരി കമ്പോളം മുന്നേറ്റത്തിൽ, സെൻസെക്‌സിൽ 222 പോയിന്റ് നേട്ടം 

ഓഹരി വിപണി ഇന്ന് വമ്പിച്ച മുന്നേറ്റം കാഴ്ച വച്ചു . സെൻസെക്‌സ് 222 പോയിന്റ് നേട്ടത്തോടെ 31814 . 22 പോയിന്റിൽ ക്ലോസ് ചെയ്തു. എൻ. എസ് ഇ നിഫ്റ്റി 9950 പോയിന്റിന്റെ പ്രതിരോധം മറി കടന്ന് 9979 പോയിന്റിൽ ക്ലോസ് ചെയ്തു.

കയറ്റുമതിക്കാർക്ക് ജി. എസ് .ടീയുടെ കാര്യത്തിൽ ജി.എസ് . ടി കൌൺസിൽ ചില ഇളവുകൾ പ്രഖ്യാപിക്കുമെന്ന വാർത്തയും ടാറ്റ സ്റ്റീലിന്റെ മികച്ച പ്രവർത്തന ഫലങ്ങൾ പുറത്തു വന്നതുമാണ് വിപണിക്ക് തുണയായത്. ഏഷ്യൻ സ്റ്റോക്ക് മാർക്കറ്റുകളിൽ ഉണർവ് പ്രകടമായതും രൂപയുടെ മൂല്യം മെച്ചപ്പെട്ടതും മുന്നേറ്റത്തിന് സഹായകമായി.