ഷെയർ മാർക്കറ്റിൽ വമ്പൻ കുതിപ്പ്, സെൻസെക്‌സിൽ 348 പോയിന്റ് നേട്ടം 

October 12, 2017, 3:41 pm
ഷെയർ മാർക്കറ്റിൽ വമ്പൻ കുതിപ്പ്, സെൻസെക്‌സിൽ 348 പോയിന്റ് നേട്ടം 
Business News
Business News
ഷെയർ മാർക്കറ്റിൽ വമ്പൻ കുതിപ്പ്, സെൻസെക്‌സിൽ 348 പോയിന്റ് നേട്ടം 

ഷെയർ മാർക്കറ്റിൽ വമ്പൻ കുതിപ്പ്, സെൻസെക്‌സിൽ 348 പോയിന്റ് നേട്ടം 

ഓഹരി വിപണിയിൽ ഇന്ന് തകർപ്പൻ മുന്നേറ്റം പ്രകടമായി. 348 .23 പോയിന്റ് ഉയർന്ന ബോംബെ സ്റ്റോക്ക് സൂചിക 32182 .22 പോയിന്റിൽ ക്ളോസ് ചെയ്തു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 111 .60 പോയിന്റിന്റെ തകർപ്പൻ നേട്ടത്തോടെ 10096 .40 പോയിന്റിലും സമാപിച്ചു.

രാവിലെ മന്ദഗതിയിൽ തുടങ്ങിയ വിപണി ഉച്ചക്ക് ഒരു മണിക്ക് ശേഷമാണു വൻ കുതിപ്പ് നടത്തിയത്. സൺ ഫാർമ, റിലയൻസ് ഇന്ഡസ്ട്രിസ്, ടി. സി. എസ്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ ഷെയറുകളിൽ ഉണ്ടായ തകർപ്പൻ മുന്നേറ്റമാണ് മാർക്കറ്റിനു കരുത്തായത്. കേരള കമ്പനിയായ മുത്തൂറ്റ് ക്യാപിറ്റൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു .