ഓഹരി ഇടപാട് സമയം കൂട്ടിയേക്കും; പരിഗണനയിലെന്ന് സെബി

August 31, 2017, 4:58 pm
ഓഹരി ഇടപാട് സമയം കൂട്ടിയേക്കും; പരിഗണനയിലെന്ന് സെബി
Business News
Business News
ഓഹരി ഇടപാട് സമയം കൂട്ടിയേക്കും; പരിഗണനയിലെന്ന് സെബി

ഓഹരി ഇടപാട് സമയം കൂട്ടിയേക്കും; പരിഗണനയിലെന്ന് സെബി

രാജ്യത്തെ പ്രമുഖ സ്റ്റോക് എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ ഓഹരി ഇടപാട് സമയം വര്‍ധിപ്പിച്ചേക്കും. രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ ഓഹരി ഇടപാടു കേന്ദ്രങ്ങള്‍ സമയം ദീര്‍ഘിപ്പിച്ചേക്കുമെന്ന് ഇക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. 5.30 വരെയോ, 7.30 വരെയോ ഓഹരി വില്‍ക്കാന്‍ അനുവദിക്കുന്ന കാര്യം സെബിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 3.30 വരെയാണ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക.

മെട്രോപൊളിറ്റന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് അഞ്ച് വരെ സമയം വര്‍ധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിവെക്കുകയായിരുന്നു. 2009 ലും ട്രേഡിങ് സമയം നീട്ടാന്‍ സെബി നീക്കം നടത്തിയികുന്നു. എന്നാല്‍ പ്രവര്‍ത്തന ചിലവ് വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ബ്രോക്കറേജ് ഹൗസുകള്‍ തടസം ഉന്നയിക്കുകയായിരുന്നു.