ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ പ്രതീക്ഷയുണർത്തി വിപണി 

October 19, 2017, 12:00 pm
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ പ്രതീക്ഷയുണർത്തി വിപണി 
Business News
Business News
ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ പ്രതീക്ഷയുണർത്തി വിപണി 

ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ പ്രതീക്ഷയുണർത്തി വിപണി 

ഓഹരി വിപണിയിൽ ഇന്ന് ദീപാവലിയുടെ മുഹൂർത്തവ്യാപാരം. വൈകിട്ട് 6.30 മുതൽ 7.30 വരെ വിപണി ഉറ്റുനോക്കുന്ന സമയം.

ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചും മുഹൂർത്ത വ്യാപാരത്തിനു വേദിയൊരുക്കുന്നുണ്ട്. ഹൈന്ദവ കലണ്ടർ വർഷമായ സംവത് 2073 സമ്മാനിച്ചതു നേട്ടങ്ങളായിരുന്നതിനാൽ പുതുവർഷത്തെ വരവേൽക്കുന്നതും ആശങ്കകളെക്കാളേറെ പ്രതീക്ഷകളോടെയാണ്. ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും സംവത് 2073ൽ സർവകാല നേട്ടം കൈവരിക്കുകയുണ്ടായി.

വിപണിയിലെ മുന്നേറ്റത്തിന് എക്കാലത്തും നേതൃത്വം നൽകിയിരുന്നതു വിദേശ എഫ്.ഐ.ഐ പോലെയുള്ള ധനകാര്യ സ്ഥാപനങ്ങളായിരുന്നെങ്കിൽ സംവത് 2073ൽ രാജ്യത്തെ തന്നെ ധനസ്ഥാപനങ്ങളും ചില്ലറ നിക്ഷേപകരുമാണു മുൻ നിരയിലുണ്ടായിരുന്നത്. സംവത് 2074ലെ വ്യാപാരത്തിനു തുടക്കം കുറിക്കുമ്പോൾ വിപണിക്ക് ആത്മവിശ്വാസം പകരുന്നതും ഇതുതന്നെയെന്നു സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.

മുഹൂർത്തം ശുഭമായാൽ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കൂടുതൽ നിക്ഷേപവും കയറ്റുമതി വരുമാനത്തിൽ വർധനയും ഉണ്ടാവുമെന്ന ശുഭ പ്രതീക്ഷയിലാണ് വിപണി.