റിലയന്‍സ് ജിയോയുടെ പ്രൈം ഓഫറിന് രണ്ടാം ഭാഗം? മനസ്സില്‍ ലഡ്ഡു പൊട്ടിക്കുമോ? 

March 31, 2017, 6:01 pm
റിലയന്‍സ് ജിയോയുടെ പ്രൈം ഓഫറിന് രണ്ടാം ഭാഗം? മനസ്സില്‍ ലഡ്ഡു പൊട്ടിക്കുമോ? 
Business News
Business News
റിലയന്‍സ് ജിയോയുടെ പ്രൈം ഓഫറിന് രണ്ടാം ഭാഗം? മനസ്സില്‍ ലഡ്ഡു പൊട്ടിക്കുമോ? 

റിലയന്‍സ് ജിയോയുടെ പ്രൈം ഓഫറിന് രണ്ടാം ഭാഗം? മനസ്സില്‍ ലഡ്ഡു പൊട്ടിക്കുമോ? 

റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ഇന്ന് അവസാനിക്കാനിരിക്കെ ജിയോ ഉപഭോക്തക്കള്‍ക്ക് സന്തോഷമുള്ള വാര്‍ത്ത ഉടന്‍ വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ആറുമാസം പരിധിയില്ലാത്ത ഡാറ്റാ ഉപയോഗം നല്‍കിയതിന് ശേഷം നാളെ മുതല്‍ ജിയോ സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ആരംഭിക്കുകയാണ്. എന്നാല്‍ ഓഫറിന് തുടര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഇന്നവസാനിക്കുമ്പോഴും ഉപഭോക്താക്കളില്‍ ഭൂരിഭാഗവും പുതിയ പ്ലാനില്‍ അംഗമായിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്പനി ലക്ഷ്യിമിട്ട 100 മില്ല്യണ്‍ എന്ന അക്കത്തിലേക്ക് ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ത്താനാണ് പ്ലാനുകള്‍ നീട്ടുന്നതെന്നാണ് സൂചന.

ജിയോയുടെ കടന്നുവരവിനു ശേഷം ടെലിക്കോം രംഗത്ത് നിരവധി മാറ്റങ്ങള്‍ വന്നിരുന്നു. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ മുന്‍ നിര സേവനദാതാക്കളില്‍ നിന്ന് ഉപഭോക്താക്കള്‍ വ്യാപകമായി ജിയോയിലേക്ക് മാറിയിരുന്നു. എന്നാല്‍ ജിയോയുടെ ആറുമാസം നീണ്ടു നിന്ന ഓഫര്‍ അവസാനിക്കാനിരിക്കെ മികച്ച പ്ലാനുകളുമായി സേവനദാതാക്കള്‍ രംഗത്തെത്തിയതും ജിയോയ്ക്ക് വെല്ലുവിളിയായി.

നിലവില്‍ കമ്പനി ഉപഭോക്താക്കളുടെ സ്വാഭാവം നീരീക്ഷിക്കുകയാണ് ജീയോ. എത്രപേര്‍ ഇതുവരെ താരിഫ് പ്ലാനുകളിലേക്ക് മാറി, എത്ര പേര്‍ സിം ഉപേക്ഷിക്കും, എത്രപേര്‍ പോര്‍ട്ടബിലിറ്റി ഉപയോഗിക്കും തുടങ്ങിയവയാണ് കമ്പനി പരിശോധിക്കുന്നത്.

ഉപഭോക്താക്കളെ അടുപ്പിച്ച് നിര്‍ത്താന്‍ സാധിക്കുന്ന താരിഫ് പ്ലാന്‍ സ്വീകരിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നതെന്നും വാര്‍ത്തകളുണ്ട്. പുതിയ പ്ലാന്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.