ജിയോ ഓഫറുകളെ മലര്‍ത്തിയടിച്ച് വീണ്ടും ബിഎസ്എന്‍എല്‍: 429 രൂപക്ക് 90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 

September 6, 2017, 1:34 pm
ജിയോ ഓഫറുകളെ മലര്‍ത്തിയടിച്ച് വീണ്ടും ബിഎസ്എന്‍എല്‍: 429 രൂപക്ക് 90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 
Business News
Business News
ജിയോ ഓഫറുകളെ മലര്‍ത്തിയടിച്ച് വീണ്ടും ബിഎസ്എന്‍എല്‍: 429 രൂപക്ക് 90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 

ജിയോ ഓഫറുകളെ മലര്‍ത്തിയടിച്ച് വീണ്ടും ബിഎസ്എന്‍എല്‍: 429 രൂപക്ക് 90 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ 

റിലയന്‍സ് ജിയോയുമായുള്ള യുദ്ധത്തില്‍ പിടിച്ചുനില്‍ക്കാന്‍ യൂസര്‍മാര്‍ക്കായി തകര്‍പ്പന്‍ ഡേറ്റാ ഓഫറുമായി ബിഎസ്എന്‍എല്‍. ജിയോയെ ഇടിച്ചിടാന്‍ 429 രൂപയുടെ ഡാറ്റാ പാക്കാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 429 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ പ്രതി ദിനം 90 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. കൂടാതെ ഈ പ്ലാനില്‍ സൗജന്യ ലോക്കല്‍/എസ്റ്റിഡി കോളുകളും നല്‍കുന്നുണ്ട്.

എന്നാല്‍, കേരള സര്‍ക്കിളുകളില്‍ നിലവില്‍ ഈ പ്ലാന്‍ ലഭ്യമല്ല. മത്സരാധിഷ്ഠിത വിപണി കണക്കിലെടുത്താണ് പുതിയ പ്ലാന്‍ തയ്യാറാക്കിയതെന്ന് ബിഎസ്എന്‍എല്‍ ഡയറക്ടര്‍ ആര്‍.കെ. മിത്തല്‍ പറയുന്നു.

90 ദിവസത്തെ വോയിസ്/ ഡാറ്റ സെന്‍ട്രിക് പ്ലാനിന്റെ വില 429 രൂപയാണ്, അതായത് പ്രതിമാസം 143 രൂപ (പ്രതി ദിനം 1ജിബി ഡാറ്റ), അതില്‍ അണ്‍ലിമിറ്റഡ് എസ്റ്റിഡി/ ലോക്കല്‍ ഏതു നെറ്റ്വര്‍ക്കിലേക്കും ചെയ്യാം, കൂടാതെ 90 ജിബി ഡാറ്റയും (1 ജിബി ഡാറ്റ പ്രതി ദിനം) 90 ദിവസത്തേക്ക് ലഭികുന്നു.
ആര്‍.കെ. മിത്തല്‍, ബിഎസ്എന്‍എല്‍ ഡയറക്ടര്‍

സൗജന്യ വൈഫൈ നല്‍കാനും ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ മാസമാണ് ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് എന്ന സേവനം അവതരിപ്പിച്ചത്. ഇതിലൂടെ ബില്‍ പേയ്മെന്റുകള്‍ നടത്താം. എന്നാല്‍ ബിഎസ്എന്‍എല്‍ കൂടാതെ മറ്റു ടെലികോം കമ്പനികളായ വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയും ഉപഭോക്താക്കള്‍ക്കായി ഒരു കൂട്ടം അണ്‍ലിമിറ്റഡ് ഓഫറുകള്‍ കൊണ്ടു വന്നിട്ടുണ്ട്.

അഞ്ചു രൂപ മുതല്‍ 399 രൂപ വരെയുള്ള പ്ലാനുകളാണ് എയര്‍ടെല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അഞ്ച് രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ നല്‍കുന്നത് 4 ജിബി ഡാറ്റയാണ്. ഏഴു ദിവസമാണ് ഇതിന്റെ കാലാവധി. 4ജി സിമ്മിലാണ് ഈ ഓഫര്‍ ലഭ്യമാവുന്നത്. അത് മാത്രമല്ല, ഒറ്റത്തവണ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. എല്ലാ എയര്‍ടെല്‍ നമ്പറുകള്‍ക്കും ഈ ഓഫര്‍ ലഭ്യമല്ല. 4ജി ഉപഭോക്താക്കള്‍ക്കായി 399 രൂപയുടെ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോള്‍ പ്ലാനും ഉണ്ട്. ഇതില്‍ പ്രതിദിനം 1ജിബി നിരക്കില്‍ 28 ദിവസത്തേയ്ക്ക് 28ജിബി ഡാറ്റ ലഭിക്കും. ഫ്രീ റോമിംഗ് പ്ലാന്‍ ആണിത്.

Also Read: ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ പ്ലാനുകള്‍; അഞ്ച് രൂപയ്ക്ക് 4ജിബി ഡാറ്റ; 399 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍