ഉയര്‍ന്ന തുകക്കുള്ള ഓണ്‍ലൈന്‍ ഇടപാടുകളും നിരീക്ഷിക്കുമെന്ന് കേന്ദ്രം; നടപടി ജന്‍ ധന്‍ അക്കൗണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്ന സാഹചര്യത്തില്‍  

March 31, 2017, 3:16 pm
ഉയര്‍ന്ന തുകക്കുള്ള ഓണ്‍ലൈന്‍ ഇടപാടുകളും നിരീക്ഷിക്കുമെന്ന് കേന്ദ്രം; നടപടി ജന്‍ ധന്‍ അക്കൗണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്ന സാഹചര്യത്തില്‍  
Business News

ന്യൂഡല്‍ഹി: ഉയര്‍ന്ന തുകയുടെ ഇലക്ടോണിക് ഇടപാടുകള്‍ നിരീക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഉയര്‍ന്ന് തുകയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ആരെ വേണമെങ്കിലും അത് ഇലക്ട്രോണിക് കൈമാറ്റത്തിലൂടെയാണെങ്കില്‍ പോലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാവുന്നതാണ്. വ്യക്തികള്‍ നിക്ഷേപിക്കുന്ന 2.5 ലക്ഷത്തിന് മുകളിലുളള തുകയാണ് ഉയര്‍ന്ന തുകയായി കണക്കാക്കുന്നത്.

നോട്ടു നിരോധനത്തിനു ശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് വന്‍ നിക്ഷേപങ്ങള്‍ വന്‍തോതിലെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിര്‍ജീവമായ ജന്‍ധന്‍ അക്കൗണ്ടുകളില്‍ പോലും വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടന്നിരുന്നു.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം നടന്ന ഉയര്‍ന്ന തുകയുടെ നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ച് വരികയായിരുന്നു. ഇതിനൊപ്പം ഇലക്‌ട്രോണിക് ഇടപാടുകളും പരിശോധിക്കാനാണ് തീരുമാനം.

പല ജന്‍ധന്‍ അക്കൗണ്ടുകളും കള്ളപ്പണം വെളുപ്പിക്കാനായി ഉപയോഗപ്പെടുത്തിയെന്നും ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഓഗസ്തിന് മുന്‍പ് 23 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നത് 28 കോടിയായി വര്‍ധിച്ചിട്ടുണ്ട്.