ഫ്ലാറ്റ് കൃത്യ സമയത്ത് പണിതീര്‍ത്ത് നല്‍കിയില്ല; യുണിടെക് മേധാവികള്‍ അറസ്റ്റില്‍ 

April 1, 2017, 2:04 pm
ഫ്ലാറ്റ് കൃത്യ സമയത്ത് പണിതീര്‍ത്ത് നല്‍കിയില്ല; യുണിടെക് മേധാവികള്‍ അറസ്റ്റില്‍ 
Business News
Business News
ഫ്ലാറ്റ് കൃത്യ സമയത്ത് പണിതീര്‍ത്ത് നല്‍കിയില്ല; യുണിടെക് മേധാവികള്‍ അറസ്റ്റില്‍ 

ഫ്ലാറ്റ് കൃത്യ സമയത്ത് പണിതീര്‍ത്ത് നല്‍കിയില്ല; യുണിടെക് മേധാവികള്‍ അറസ്റ്റില്‍ 

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ യുണിടെകിന്റെ മാനേജിങ് ഡയറക്ടര്‍മാരെ അറസ്റ്റ് ചെയ്തു. സഞ്ജയ് ചന്ദ്ര, സഹോദരന്‍ അജയ് ചന്ദ്ര എന്നിവരെയാണ് ഡല്‍ഹി പൊലീസിനെ ഇക്കണോമിക് ഒഫെന്‍സസ് വിഭാഗം അറസ്റ്റ് ചെയ്തത്.

ഡല്‍ഹി ഗുരുഗ്രാമിലെ പ്രൊജക്ട് സമയത്തിന് പൂര്‍ത്തിയാക്കി കൈമാറാതിരുന്നതിനെ തുടര്‍ന്നുളള പരാതിയിലാണ് പൊലീസ് നടപടി. 91 പരാതികളാണ് ഇത് സംബന്ധിച്ച പൊലീസിന് ലഭിച്ചത്. പദ്ധതി പൂര്‍ത്തിയാക്കാതിരുന്നതിനൊപ്പം പണം തിരികെ നല്‍കാനും യുണിടെക് മേധാവികള്‍ തയ്യാറായില്ലന്നും പരാതിയില്‍ പറയുന്നു. അനുമതിയില്ലാത്ത പദ്ധതിയുടെ പേരിലാണ് ഇവര്‍ ആളുകളില്‍ നിന്നും പണം ഈടാക്കിയതെന്നും ആരോപണമുണ്ട്.

ഇവരുടെ വീട് റെയ്ഡ് ചെയ്ത് പൊലീസ 'നിഴല്‍ കമ്പനി'യിലാണ് ഇവര്‍ പണം നിക്ഷേപിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. 35 കോടിയുടെ കളളപണം വെളുപ്പിച്ചതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു.

2011ലെ 2ജി സ്‌പെക്ട്രം അഴിമതിയിലും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എട്ടുമാസം ജയിലില്‍ കഴിഞ്ഞതിനു ശേഷമാണ് ജാമ്യം ലഭിച്ചത്.