വാന്‍ഹുസേന്‍ പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയര്‍- അത്‌ലെഷര്‍ അവതരിപ്പിച്ചു

April 26, 2017, 1:35 am

വാന്‍ഹുസേന്‍ പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയര്‍- അത്‌ലെഷര്‍ അവതരിപ്പിച്ചു
Business News
Business News

വാന്‍ഹുസേന്‍ പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയര്‍- അത്‌ലെഷര്‍ അവതരിപ്പിച്ചു

വാന്‍ഹുസേന്‍ പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയര്‍- അത്‌ലെഷര്‍ അവതരിപ്പിച്ചു

കൊച്ചി: ആദിത്യ ബിര്‍ള ഗ്രൂപ്പില്‍പ്പെട്ട വാന്‍ഹുസേന്‍ ഫാഷന്‍ ഡ്രെസിംഗ് ബ്രാന്‍ഡ കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെ കേരളത്തിലെ 120 മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളില്‍ (എംബിഒ) പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയര്‍- അത്‌ലെഷര്‍ അവതരിപ്പിച്ചു.

ഇതോടെ ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലും ആയിരത്തിലധികം മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളിലും വാന്‍ഹുസേന്‍ ഇന്നര്‍വെയറുകള്‍ ലഭ്യമായി. ചെന്നൈയില്‍ എക്‌സ്‌ക്‌ളൂസീവ് ഔട്ട്‌ലെറ്റും തുറന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് 7000 കോടി രൂപയ്ക്കു മുകളില്‍ വിപണിയുള്ള പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയര്‍- അത്‌ലെഷര്‍ മേഖലയിലേക്ക് കമ്പനി കടന്നുവന്നത്.

സ്റ്റൈലും ട്രെന്‍ഡും ചേര്‍ന്ന നവീനമായ ഇന്നര്‍വെയറിലൂടെ കേരളത്തിലെ പുരുഷന്മാര്‍ക്ക് സമ്പൂര്‍ണ ഫാഷന്‍ സൊലൂഷനാണ് വാന്‍ഹുസേന്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന് ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയിലിന്റെ ഇന്നര്‍വെയര്‍ ബിസിനസ് സിഒഒ പുനീത് കുമാര്‍ മാലിക് പറഞ്ഞു.

ക്ലാസിക്, പ്ലാറ്റിനം, സിഗ്നേച്ചര്‍, ആക്ടീവ് എന്നിങ്ങനെ നാലു ശ്രേണിയിലുള്ള ഇന്നര്‍വെയറുകളാണ് വാന്‍ഹുസേന്‍ ലഭ്യമാക്കിയിട്ടുള്ളത്. ഓരോ ശ്രേണിയും വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിട്ടുള്ളതെന്നും മാലിക് പറഞ്ഞു.