ഐഡിയ-വോഡഫോണ്‍ ലയനം മാര്‍ച്ചോടു കൂടി പൂര്‍ത്തിയായേക്കും  

October 2, 2017, 7:38 pm
ഐഡിയ-വോഡഫോണ്‍ ലയനം മാര്‍ച്ചോടു കൂടി പൂര്‍ത്തിയായേക്കും  
Business News
Business News
ഐഡിയ-വോഡഫോണ്‍ ലയനം മാര്‍ച്ചോടു കൂടി പൂര്‍ത്തിയായേക്കും  

ഐഡിയ-വോഡഫോണ്‍ ലയനം മാര്‍ച്ചോടു കൂടി പൂര്‍ത്തിയായേക്കും  

ടെലികോം കമ്പനികളായ ഐഡിയ-വോഡഫോണ്‍ ലയനം അടുത്ത വര്‍ഷം മാര്‍ച്ചോട് കൂടി പൂര്‍ത്തിയായേക്കും. ലയനം പൂര്‍ത്തിയാകുന്നതിന് രണ്ടിടങ്ങളില്‍ നിന്നുള്ള അനുവാദം മാത്രമാണ് ഇനി ലഭിക്കാനുള്ളതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പു തന്നെ കാര്യങ്ങള്‍ ഉറപ്പിക്കാനാണ് ശ്രമം.

നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് മുന്നിലാണ് ഇരുകമ്പനികളും അനുവാദത്തിനായി ഇപ്പോള്‍ കാത്തു നില്‍ക്കുന്നത്. ഇത് കഴിഞ്ഞാല്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയും ലയനത്തിനു ആവശ്യമാണ്. ഈ മാസം 12ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി ഷെയര്‍ഹോള്‍ഡര്‍മാരുടെയും ക്രെഡിറ്റര്‍മാരുടെയും യോഗം ചേരുന്നുണ്ട്.

ഈ വര്‍ഷം തുടക്കത്തില്‍ ഇരുകമ്പനികളും ചേര്‍ന്ന് 23 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ഒറ്റ കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. മൊത്തം ടെലികോമ വിപണിയുടെ 35% വരുമിത്. നിലവില്‍ ഇന്ത്യന്‍ ടെലികോം വിപണിയുടെ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന വോഡഫോണും ഐഡിയയും ഒറ്റക്കെട്ടായി നിന്ന് എയര്‍ടെലിനെതിരെ പോരാടി ഒന്നാം സ്ഥാനം കയ്യടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.