4ജി നെറ്റ്‌വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമോ? എങ്കില്‍ ഈ ടെലികോം കമ്പനിയുടെ ഓഫര്‍ നാല് ജിബി സൗജന്യ ഡേറ്റ!

April 13, 2017, 10:32 am
4ജി നെറ്റ്‌വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമോ? എങ്കില്‍ ഈ ടെലികോം കമ്പനിയുടെ ഓഫര്‍ നാല് ജിബി സൗജന്യ ഡേറ്റ!
Business News

4ജി നെറ്റ്‌വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് യൂസര്‍മാര്‍ക്ക് 4ജിബി സൗജന്യ ഡേറ്റാ ഓഫറുമായി വൊഡാഫോണ്‍. മുംബൈയിലെ യൂസര്‍മാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. വരും ദിനങ്ങളില്‍ മറ്റു സര്‍ക്കിളുകളിലേക്കും കമ്പനി ഈ ഓഫര്‍ വ്യാപിപ്പിക്കുമെന്നാണ് വിവരം.

4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന നിലവിലെ വൊഡാഫോണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമേ വണ്‍ടൈം ഓഫര്‍ ലഭ്യമാകൂ. പ്രീപെയ്ഡ് യൂസര്‍മാര്‍ക്ക് ലഭിക്കുന്ന സൗജന്യ ഡേറ്റയ്ക്ക് പത്ത് ദിവസമായിരിക്കും വലിഡിറ്റി. പോസ്റ്റ്‌പെയ്ഡ് യൂസര്‍മാര്‍ക്ക് അടുത്ത ബില്ലിങ് തീയതി വരെ 4ജിബി 4ജി ഡേറ്റ ലഭിക്കും. 4ജി സിം കാര്‍ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന മുറയ്ക്ക് യൂസറുടെ ഡേറ്റാ ബാലന്‍സില്‍ 4ജിബി സൗജന്യ ഡേറ്റ ചേര്‍ക്കപ്പെടും.

റിലയന്‍സ് ജിയോയുടെ പ്ലാനുകളോട് കിടപിടിച്ച് കൂടുതല്‍ യൂസര്‍മാരെ ആകര്‍ഷിക്കുകയാണ് പുതിയ ഓഫറിലൂടെ വൊഡാഫോണ്‍ ലക്ഷ്യമിടുന്നത്. മുംബൈയിലെ മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകള്‍ പുറമെ വൊഡാഫോണ്‍ സ്‌റ്റോര്‍, വൊഡാഫോണ്‍ മിനി സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും 4ജി സിം കാര്‍ഡുകള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ജിയോയെ എതിരിടാന്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാറുമായി ലയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വൊഡാഫോണ്‍. രണ്ട് വര്‍ഷത്തിനുള്ളില്‍ ലയനം നടപടികള്‍ പൂര്‍ത്തിയാകും. അതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന ഖ്യാതി വൊഡാഫോണ്‍-ഐഡിയ കൂട്ടുകെട്ടിന് കൈവരും.