വാട്സ്ആപ്പും ഡിജിറ്റല്‍ പേയ്മെന്റ് സര്‍വീസിലേക്ക്; ആദ്യ പരീക്ഷണം ഇന്ത്യയില്‍ 

April 5, 2017, 6:25 pm
വാട്സ്ആപ്പും ഡിജിറ്റല്‍ പേയ്മെന്റ് സര്‍വീസിലേക്ക്; ആദ്യ പരീക്ഷണം ഇന്ത്യയില്‍ 
Business News
Business News
വാട്സ്ആപ്പും ഡിജിറ്റല്‍ പേയ്മെന്റ് സര്‍വീസിലേക്ക്; ആദ്യ പരീക്ഷണം ഇന്ത്യയില്‍ 

വാട്സ്ആപ്പും ഡിജിറ്റല്‍ പേയ്മെന്റ് സര്‍വീസിലേക്ക്; ആദ്യ പരീക്ഷണം ഇന്ത്യയില്‍ 

മെസേജിങ്ങ് ആപ്പായ വാട്സ്ആപ്പ് ഡിജിറ്റല്‍ പേയ്മെന്റ് സര്‍വീസുകളിലേക്ക് ചുവടു വെയ്ക്കുന്നു. ആഗോളതലത്തില്‍ ഇന്ത്യയിലാണ് ഈ സേവനം ആദ്യം പരീക്ഷിക്കാനൊരുങ്ങുന്നത്.ആറു മാസത്തിനുള്ളില്‍ ഈ സേവനം നിലവില്‍ കൊണ്ടുവരാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ടു നിരോധനത്തിനെതുടര്‍ന്ന് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. വാട്സ്ആപ്പിനെ സംബന്ധിച്ചിടത്തോളം 200 കോടി ജനങ്ങളുള്ള ഇന്ത്യ ഒരു വലിയ വിപണി തന്നെയാണ്. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ പേയ്മെന്റുകളെ രാജ്യത്ത് വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരീക്ഷിക്കുകയാണെന്നും ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഗവണ്‍മെന്റിനോടു സംസാരിച്ചിട്ടുണ്ടെന്നും വാട്സ്ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച ട്രൂ കോളര്‍ ആപ്പ് യുപിഐ സംവിധാനം അടിസ്ഥാനമാക്കി മൊബൈല്‍ പേയ്മെന്റ് സംവിധാനവുമായി രംഗത്തുവന്നിരിന്നു. ഇതിനു പിന്നാലെയാണ് വാട്സാപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയില്‍ വീചാറ്റ് എന്ന മൊബൈല്‍ അധിഷ്ഠിത ആപ്പും സമാനമായ സേവനം തുടങ്ങിയിരുന്നു.