ആരാകും ഇനി എസ്ബിഐയുടെ  തലപ്പത്ത് ?

October 4, 2017, 12:14 pm
ആരാകും ഇനി എസ്ബിഐയുടെ   തലപ്പത്ത് ?
Business News
Business News
ആരാകും ഇനി എസ്ബിഐയുടെ   തലപ്പത്ത് ?

ആരാകും ഇനി എസ്ബിഐയുടെ  തലപ്പത്ത് ?

ഇന്ത്യയിലെ ഏറ്റവും ശക്തമായ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ചെയർമാൻ ആരായിരിക്കുമെന്നത് സംബന്ധിച്ചു ചർച്ചകൾ സജീവമായി. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തയായ

മേധാവിയായ അരുന്ധതി ഭട്ടാചാര്യ വെള്ളിയാഴ്ച  കാലാവധി പൂർത്തിയാക്കി പിരിയുന്ന സാഹചര്യത്തിലാണ് ആരായിരിക്കും എസ് . ബി ഐയെ ഇനി നയിക്കുക എന്ന ചർച്ചകൾ സജീവമായത്.

പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ബാങ്ക്സ് ബോർഡ് ബ്യുറോ ജൂണിൽ പൂർത്തിയാക്കിയിരുന്നു. നാലു മാനേജിങ് ഡയറക്ടർമാരാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്. മുതിർന്ന മാനേജിങ് ഡയറക്ടരായ ബി. ശ്രീറാം, മറ്റു മാനേജിങ് ഡയറക്ടർമാരായ  രജനീഷ്‌കുമാർ, പി. കെ. ഗുപ്ത, ദിനേശ് കുമാർ ഖര എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. യോഗ്യരായവരുടെ ലിസ്റ്റ് ബ്യുറോ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പക്ഷെ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

ഇതിൽ രജനീഷ്‌കുമാറും ഗുപ്തയും അടുത്ത വർഷം സർവീസിൽ നിന്ന് പിരിയും. ഗുപ്തക്കും ഖരയ്ക്കും ഇനിയും ദീർഘകാല സർവീസുണ്ട്. അസ്സോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ ലോകത്തെ ആദ്യ 50 ബാങ്കുകളുടെ കൂട്ടത്തിൽ ഇടം പിടിച്ച എസ് .ബി. ഐയുടെ തലപ്പത്തു ആര് വരുമെന്നത് നിർണ്ണായകമാണ്. എന്നാൽ മോഡി സർക്കാർ പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരെ  നിയമിക്കുന്നത് അവധാനതയോടെയാണ്. ഇതിനു മുൻപ് പല ബാങ്കുകളുടെയും കാര്യത്തിൽ  സംഭവിച്ചതെല്ലാം അങ്ങനെയായിരുന്നു. എസ് . ബി. ഐയുടെ കാര്യത്തിൽ  തുടരുന്ന സസ്പെൻസ് ബാങ്കിങ്‌ , ബിസിനസ് മേഖലകളിൽ  വലിയ ചർച്ചയായിട്ടുണ്ട്.

റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണ്ണർ തസ്തികയിലേക്കും ഒരാളെ കണ്ടെത്തേണ്ടതുണ്ട്. എസ് . എസ് . മുന്ദ്ര ജൂലായിൽ പിരിഞ്ഞതോടെ ഈ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. മറ്റു ബാങ്കുകളുടെ ഉന്നത ഉദ്യൊഗസ്ഥരിൽ ചിലരെ ഇന്റർവ്യൂ ചെയ്തുവെങ്കിലും സര്കാര് ഇത് വരെ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല.