നാടുകാണാന്‍ പോകാം ഇനി ചാര്‍ട്ടേഡ് വിമാനങ്ങളില്‍, അതും കുറഞ്ഞ ചെലവില്‍ 

October 20, 2017, 1:56 pm
നാടുകാണാന്‍ പോകാം ഇനി ചാര്‍ട്ടേഡ് വിമാനങ്ങളില്‍, അതും കുറഞ്ഞ ചെലവില്‍ 
Business News
Business News
നാടുകാണാന്‍ പോകാം ഇനി ചാര്‍ട്ടേഡ് വിമാനങ്ങളില്‍, അതും കുറഞ്ഞ ചെലവില്‍ 

നാടുകാണാന്‍ പോകാം ഇനി ചാര്‍ട്ടേഡ് വിമാനങ്ങളില്‍, അതും കുറഞ്ഞ ചെലവില്‍ 

ദൂരയാത്രകള്‍ക്ക് കാറുകളും മിനിബസുകളും വാടകയ്ക്ക് എടുക്കുന്നത് ഇന്ത്യയില്‍ ഇനി പഴങ്കഥയാകും. ചുരുങ്ങിയ ചെലവില്‍ ഇന്ത്യയില്‍ എവിടെയും വിമാനങ്ങളില്‍ പറക്കാന്‍ കഴിയുന്ന കാലം അത്ര വിദൂരമല്ല. ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം വിമാന സര്‍വ്വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുകയാണ് കമ്പനികള്‍. പരസ്പര സഹകരണത്തോടെ ഇപ്പോള്‍ നല്‍കുന്നതിന്റെ പകുതി നിരക്കില്‍ സേവനങ്ങള്‍ നല്‍കുമെന്നാണ് ചാര്‍ട്ടേഡ് വിമാന കമ്പിനികളുടെ വാഗ്ദാനം. അധികമായ നിരക്കിളവുകള്‍ നല്‍കുന്നതോടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധാരണക്കാര്‍ പോലും എത്തുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

നിലവില്‍ ആറു മുതല്‍ 9 സീറ്റുകള്‍ വരെയുള്ള വിമാനം ചാര്‍ട്ട് ചെയ്യാന്‍ ഒന്നരലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയാണ് ചെലവ് വരുന്നുണ്ട്. ഈ ചെലവ് മുഴുവനായും യാത്രക്കാരില്‍നിന്ന് ഇടാക്കുകയാണ് ഇപ്പോഴത്തെ രീതി. നിരക്കില്‍ കുറവുവരുത്താനായി വിവിധ സ്ഥലങ്ങളില്‍ വിമാനങ്ങള്‍ സജ്ജീകരിക്കുകയും ബുക്കിങ്ങുകള്‍ അതിന് അനുസരിച്ച് ഏകീകരിക്കുകയും ചെയ്യുമെന്നാണ് കമ്പനികള്‍ പറയുന്നത്. റായ്പൂരാണ് ആദ്യഘട്ടത്തിലെ പ്രധാന താവളം. തുടര്‍ന്ന് കൊച്ചി, പാട്‌ന, സൂറത്ത്, വിശാഖപട്ടണം,എന്നീ സ്ഥലങ്ങളിലും താവളങ്ങളുണ്ടാകും.

129 ഏവിയേഷന്‍ കമ്പനികളാണ് നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. അതില്‍ 69 ഏജന്‍സികള്‍ക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് മാത്രമാണ് ഉള്ളത്. ഇന്ത്യയില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് സംവിധാനം ആരംഭിച്ച ഫ്‌ളാപ്പ് ഏവിയേഷന്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നുവെന്ന സൂചനയുമുണ്ട്. പദ്ധതികള്‍ നടപ്പാകുന്നതോടെ ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.