വിമാനത്തിലും ആധാര്‍ വേണ്ടി വരും; ബയോമെട്രിക്ക് സംവിധാനമൊരുക്കാന്‍ വിപ്രോ കമ്പനി 

April 5, 2017, 6:28 pm
വിമാനത്തിലും ആധാര്‍ വേണ്ടി വരും; ബയോമെട്രിക്ക് സംവിധാനമൊരുക്കാന്‍ വിപ്രോ കമ്പനി 
Business News
Business News
വിമാനത്തിലും ആധാര്‍ വേണ്ടി വരും; ബയോമെട്രിക്ക് സംവിധാനമൊരുക്കാന്‍ വിപ്രോ കമ്പനി 

വിമാനത്തിലും ആധാര്‍ വേണ്ടി വരും; ബയോമെട്രിക്ക് സംവിധാനമൊരുക്കാന്‍ വിപ്രോ കമ്പനി 

ആധാര്‍ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക്ക് സംവിധാനം എല്ലാ എയര്‍പോര്‍ട്ടുകളിലും ഒരുക്കാന്‍ വ്യേമയാന മന്ത്രാലയം ഐടി കമ്പനിയായ വിപ്രോയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വിവിധ എയര്‍പോര്‍ട്ട് വിദഗ്ദരുമായി വ്യേമയാന മന്ത്രി ജയന്ത് സിന്‍ഹ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഈ നീക്കം.

ഡൊമസ്റ്റിക്ക് യാത്രക്കാരുടെ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശം വ്യേമയാന മന്ത്രാലയം മുന്നോട്ടു വച്ചിരുന്നു. മെയ് അവസാനത്തോടെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുവാനാണ് വിപ്രോയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു നടപ്പിലായാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ആധാര്‍ നമ്പറും നല്‍കേണ്ടി വരും. എയര്‍പോര്‍ട്ടിലെത്തി കഴിഞ്ഞാല്‍ ടിക്കറ്റ് സംബന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ടച്ച് പാഡില്‍ വിരലടയാളം രേഖപ്പെടുത്തിയാല്‍ മതിയാകും.

ഈ ഒരു സംവിധാനം യാത്രക്കാര്‍ക്ക് സൗകര്യപ്രദമാവുകയും ഏയര്‍പോര്‍ട്ടിന്റെ കാര്യക്ഷമത നല്ല രീതിയില്‍ ഉയര്‍ത്തുമെന്നും എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗുരുപ്രസാദ് മൊഹപത്ര അഭിപ്രായപ്പെട്ടു.