സോഷ്യല്‍ മീഡിയ ലൈക്കിനൊപ്പം നികുതിയും കൂടിയേക്കും; ‘പ്രൊജക്റ്റ് ഇന്‍സൈറ്റ്’ ഉടന്‍ പ്രാബല്യത്തില്‍ 

July 31, 2017, 4:29 pm
സോഷ്യല്‍ മീഡിയ ലൈക്കിനൊപ്പം നികുതിയും കൂടിയേക്കും; ‘പ്രൊജക്റ്റ് ഇന്‍സൈറ്റ്’ ഉടന്‍ പ്രാബല്യത്തില്‍ 
PERSONAL FINANCE
PERSONAL FINANCE
സോഷ്യല്‍ മീഡിയ ലൈക്കിനൊപ്പം നികുതിയും കൂടിയേക്കും; ‘പ്രൊജക്റ്റ് ഇന്‍സൈറ്റ്’ ഉടന്‍ പ്രാബല്യത്തില്‍ 

സോഷ്യല്‍ മീഡിയ ലൈക്കിനൊപ്പം നികുതിയും കൂടിയേക്കും; ‘പ്രൊജക്റ്റ് ഇന്‍സൈറ്റ്’ ഉടന്‍ പ്രാബല്യത്തില്‍ 

ന്യൂഡല്‍ഹി: ആഡംബരകാറുകള്‍ക്ക് വാങ്ങിയതിന്റെയും വിദേശ വിനോദയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കൃത്യമായി നികുതി അടയ്ക്കാത്തവര്‍ സൂക്ഷിക്കണം.

കാരണം ലൈക്കിനൊപ്പം ചിലപ്പോള്‍ നികുതിയും കൂടിയേക്കും. ആഡംബരത്തോടെ ജീവിക്കുകയും നിസ്സാര തുക നികുതിയടക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് ഇനി സമൂഹമാധ്യമങ്ങളില്‍ നിന്ന് വിവരം ശേഖരിക്കും.

വ്യക്തിയുടെ വീടും ബാങ്ക് അക്കൗണ്ടും പരിശോധിക്കാതെ തന്നെ നികുതിവെട്ടിപ്പ് കണ്ടെത്താനുള്ള പദ്ധതിയുടെ പേര് 'പ്രൗജക്റ്റ് ഇന്‍സൈറ്റ്' എന്നാണ്. പദ്ധതിപ്രകാരം സമൂഹമാധ്യമങ്ങളില്‍ നിന്ന് വ്യക്തിയുമായി ബന്ധപ്പെട്ട വിവരം ശേഖരിക്കും. തുടര്‍ന്ന് നികുതി അടയ്ക്കുന്ന തുകയുമായി തട്ടിച്ച് നോക്കും. ആള്‍ നികുതിവെട്ടിക്കുന്നുണ്ടെന്ന് ബോധ്യമായാല്‍ ആദായ വകുപ്പില്‍ നിന്ന് നടപടിയുണ്ടാകും.

ഏഴ് വര്‍ഷംകൊണ്ട് രൂപം നല്‍കിയ പദ്ധതിയ്ക്ക് 1,000 കോടി രൂപയാണ് മുടക്കുമുതല്‍. പ്രാബല്യത്തില്‍ വരുന്നതോടെ ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി ഡാറ്റാബേസായി 'പ്രൊജക്റ്റ് ഇന്‍സൈറ്റ്' മാറും. കാനഡ, ഓസ്‌ട്രേലിയ, ബെല്‍ജിയം എന്നിവിടങ്ങളില്‍ സമാനമായ സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്.

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിട്ടും നികുതി വരുമാനത്തില്‍ അത് പ്രതിഫലിക്കുന്നില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. പ്രൊജക്റ്റ് ഇന്‍സൈറ്റിലൂടെ കൃത്യമായി നികുതി ഈടാക്കാമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടുന്നു. എല്‍ ആന്റ് ടി ഇന്‍ഫോടെക് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പൗരന് സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.