കേരളബാങ്ക് ഭീഷണിയല്ലെന്ന് എസ്ബിഐ; ‘ഞങ്ങള്‍ നല്‍കുന്ന മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കില്ല’ 

April 14, 2017, 5:50 pm
കേരളബാങ്ക് ഭീഷണിയല്ലെന്ന് എസ്ബിഐ; ‘ഞങ്ങള്‍ നല്‍കുന്ന മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കില്ല’ 
PERSONAL FINANCE
PERSONAL FINANCE
കേരളബാങ്ക് ഭീഷണിയല്ലെന്ന് എസ്ബിഐ; ‘ഞങ്ങള്‍ നല്‍കുന്ന മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കില്ല’ 

കേരളബാങ്ക് ഭീഷണിയല്ലെന്ന് എസ്ബിഐ; ‘ഞങ്ങള്‍ നല്‍കുന്ന മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കില്ല’ 

ദുബായ്: കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ ശ്രമം തങ്ങള്‍ക്ക് വെല്ലുവിളിയാവില്ലെന്ന് എസ്ബിഐ കേരള ഘടകം മേധാവികള്‍. ഇത് സംബന്ധിച്ച് പത്രവാര്‍ത്തകളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂ. റിസര്‍വ്വ് ബാങ്ക് ചട്ടങ്ങളും നിബന്ധനകളും പാലിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും ബാങ്ക് തുടങ്ങാന്‍ സാധിക്കും. തങ്ങള്‍ നല്‍കുന്ന മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കേരളസര്‍ക്കാരിന്റെ ബാങ്കിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് കേരള ലോക്കല്‍ ഹെഡ് ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍ പറഞ്ഞു. ദുബായില്‍ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു എസ്ബിഐയുടെ വിലയിരുത്തല്‍.

ആധുനിക സാങ്കേതിക, സുരക്ഷ സംവിധാനങ്ങളോടെ എസ്ബിഐ നല്‍കുന്ന മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കേരളബാങ്കിന് സാധിക്കുമെന്ന് തോന്നുന്നില്ല. 
എസ് വെങ്കിട്ടരാമന്‍ 

മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്നത് എല്ലാവര്‍ക്കും ഒരു പോലെയല്ലെന്നും വെങ്കിട്ടരാമന്‍ പറഞ്ഞു. മെട്രോ നഗരങ്ങളില്‍ 5000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയും മതി. ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ഈ നിബന്ധനപ്രകാരം പിഴ ഈടാക്കില്ല. അക്കൗണ്ട്‌ ബാലന്‍സ് പരിധിക്ക് താഴെ പോയാല്‍ ഒരു തവണത്തേക്ക് പിഴ ഈടാക്കില്ല. മാസശരാശരി നോക്കിയാണ് പിഴ തീരുമാനിക്കുന്നത്. പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളെ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും എസ്ബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എസ്ബിടി കേരള ബാങ്കായാണ് അറിയപ്പെട്ടിരുന്നത്. എസ്ബിടിയും മറ്റ് നാല് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാബാങ്കും എസ്ബിഐ ലയിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്ബിഐ മാറി. 75 കോടി അക്കൗണ്ടുകളും 50 കോടി അക്കൗണ്ടുടമകളും ഇപ്പോള്‍ എസ്ബിഐയ്ക്കുണ്ട്. ദിവസവും എട്ടു കോടി ഇടപാടുകള്‍ നടക്കുന്നു. 24,100 ശാഖകളും 59,200 എടിഎമ്മുകളും ഉണ്ട്. ലയനത്തോടെ 26,00,114 കോടി രൂപയുടെ നിക്ഷേപവും 19,63,715 കോടി രൂപയുടെ മുന്‍കൂര്‍ അടങ്കലും എസ്ബിഐക്കുള്ളതായി കേരളഘടകം മേധാവി പറഞ്ഞു.

സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണബാങ്കുകളും യോജിപ്പിച്ച് ഒരു ബാങ്ക് രൂപീകരിക്കാനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.