പിഴ പേടിച്ച് അക്കൗണ്ട് ക്യാന്‍സല്‍ ചെയ്താല്‍ അതിനും ചാര്‍ജ്; യുവാവില്‍ നിന്നും എസ്ബിഐ ഈടാക്കിയത് 575 രൂപ  

April 7, 2017, 12:23 am
പിഴ പേടിച്ച് അക്കൗണ്ട് ക്യാന്‍സല്‍ ചെയ്താല്‍ അതിനും ചാര്‍ജ്; യുവാവില്‍ നിന്നും എസ്ബിഐ ഈടാക്കിയത് 575 രൂപ  
PERSONAL FINANCE

കോതമംഗലം: സര്‍വ്വീസ് നിരക്കുകകള്‍ വര്‍ധിപ്പിക്കുന്നതറിഞ്ഞ് അക്കൗണ്ട് റദ്ദ് ചെയ്യാനെത്തിയ ഉപഭോക്താവില്‍ നിന്നും ക്യാന്‍സലേഷന്‍ ചാര്‍ജ് എന്ന പേരില്‍ എസ്ബിഐ ഈടാക്കിയത് 575 രൂപ. കോതമംഗലം സ്വദേശിയായ ദിനില്‍ പികെ എന്ന യുവാവില്‍ നിന്നാണ് എസ്ബിഐ അക്കൗണ്ടിലുണ്ടായിരുന്ന അവസാനത്തെ പണവും വാങ്ങിയെടുത്തത്.

1020 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. എടിഎം കാര്‍ഡിന്റെ വാര്‍ഷിക ഫീസ്‌ എന്ന പേരില്‍ 115 രൂപയും ദിനിലിന്റെ പക്കല്‍ നിന്നും എസ്ബിഐ കോതമംഗലം ശാഖ ഈടാക്കി. ബാങ്കുകളുടെ കൊള്ളയില്‍ നിന്ന് രക്ഷപ്പെടാനായി താന്‍ പോസ്റ്റ് ഓഫീസ് ബാങ്കിലേക്ക് മാറുകയാണെന്ന് ദിനില്‍ പറഞ്ഞു.

പണം ഈടാക്കിയത് അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു.  
പണം ഈടാക്കിയത് അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു.  

തന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ദിനിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എസ്.ബി.ഐ എന്ന പരനാറി ബാങ്കുകാരെ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍... രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ തുടരുന്ന ഈ പിടിച്ചുപറിക്ക് കൂദാശ നടത്തണ കേന്ദ്രന്മാര്‍ക്ക് ആദ്യമായി നടുവിരല്‍ പ്രണാമം.... ബാങ്കിംഗ് നിയമങ്ങളോടുള്ള പ്രതിഷേധം മൂലം ഇന്ന് രാവിലെ എസ്.ബി അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എസ്.ബി.ഐ കോതമംഗലം ബ്രാഞ്ചിലെത്തിയ എന്റെ അവസാനത്തെ പണം പോലും അവര്‍ കൊള്ളയടിച്ചു. 1020 രൂപയാണ് അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്നത്... എ.ടി.എം കാര്‍ഡ് ഒരു വര്‍ഷം കൈയ്യില്‍ വച്ചതിന്റെ വാടക ഇനത്തില്‍ 115 രൂപ.. (പോട്ടെന്നു വയ്ക്കാം) അക്കൗണ്ട് ക്ലോസിംഗ് ചാര്‍ജ്ജ് ആയി ഈടാക്കിയത് 575 രൂപ. എന്ത് കോപ്പിലെ നിയമമാണിത്... അധ്വാനിച്ചുണ്ടാക്കുന്ന കാശ് ഒരു കരുണയുമില്ലാതെ കൊള്ളയടിക്കാന്‍ ഒരു ദേശീയ ബാങ്ക്... മറുവശത്ത് എല്ലാവര്‍ക്കും അക്കൗണ്ട് എടുത്ത് കൊടുക്കാന്‍ നടക്കുന്ന പ്രധാനമന്ത്രി... അടിസ്ഥാന വര്‍ഗത്തിന്റെ കൈയ്യിലിരിക്കുന്ന അവസാനത്തെ പിച്ചക്കാശുപോലും നിയമം പറഞ്ഞ് എണ്ണിവാങ്ങുന്ന സംഘടിത കൊള്ള... ഈ ദേശീയ കൊള്ളക്കാരില്‍ നിന്ന് വിടുതല്‍ വാങ്ങി തപാല്‍ബാങ്കിലേക്ക് പോകുന്നു..