എസ്ബിടി അക്കൗണ്ടുകള്‍ എസ്ബിഐയിലേക്ക് മാറ്റാന്‍ ഇടപാടുകള്‍ മരവിപ്പിക്കും; ഇന്ന് രാത്രി എസ്ബിടി എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല  

April 21, 2017, 1:46 pm
എസ്ബിടി അക്കൗണ്ടുകള്‍ എസ്ബിഐയിലേക്ക് മാറ്റാന്‍ ഇടപാടുകള്‍ മരവിപ്പിക്കും; ഇന്ന് രാത്രി എസ്ബിടി എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല  
PERSONAL FINANCE

മുബൈ: എസ്ബിടി എസ്ബിഐ ലയനത്തിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി ഇടപാടുകള്‍ മരവിപ്പിക്കും. രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെയാണ് തടസ്സപ്പെടുക. എസ്ബിടി ഇടപാടുകാരായിരുന്നവരുടെ ഇന്റര്‍നെറ്റ്/ മൊബൈല്‍ ബാങ്കിങ്ങ് സേവനങ്ങളും ലഭ്യമായിരിക്കില്ല.

എസ്ബിടി എടിഎമ്മുകളും രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെ പ്രവര്‍ത്തനക്ഷമമായിരിക്കില്ല. എസ്ബിടിയുടെ എടിഎം കാര്‍ഡ് മറ്റു ബാങ്കുകളുടെ എടിഎമ്മിലും പ്രവര്‍ത്തിക്കില്ല. ഇന്ന് രാത്രി 11.15 മുതല്‍ ആറ് വരെ എസ്ബിഐ ഇടപാടുകളും മരവിപ്പിക്കും. ലയനത്തിന്റെ ഭാഗമായി വലിയ ഡേറ്റാ കൈമാറ്റം നടക്കുന്നതിനാലാണ് എസ്ബിഐ ഇടപാടുകള്‍ തടസ്സപ്പെടുന്നത്.

എസ്ബിഐയില്‍ ലയിക്കുന്ന അഞ്ച് അനുബന്ധ ബാങ്കുകളില്‍ എസ്ബിടിയുമായാണ് ആദ്യ ഡേറ്റാസംയോജനം നടത്തുന്നത്. മറ്റ് ബാങ്കുകളുമായുള്ള ഡേറ്റാ സംയോജനം തുടരുമെന്നതിനാല്‍ എസ്ബിഐ ഇടപാടുകള്‍ മെയ് 27 വരെ ഇടയ്ക്കിടെ തടസ്സെപ്പെടും. ലയനം ഏപ്രില്‍ ഒന്നിന് നിലവില്‍ വന്നെങ്കിലും ഡേറ്റാകൈമാറ്റത്തോടെയാണ് ഇടാപാടുകാര്‍ എസ്ബിഐയുടെ ഭാഗമാകുക. ഇതോടൊപ്പം എസ്ബിഐ പുതിയതായി ഏര്‍പ്പെടുത്തിയ പിഴകളും നിബന്ധനകളും ഇടപാടുകാര്‍ക്ക് ബാധകമാകും. ഡേറ്റാ സംയോജനത്തോടെ എസ്ബിഐ ഇടപാടുകാരുടെ എണ്ണം 50 കോടി കവിയും.

എസ്ബിടി ഇടപാടുകാര്‍ ആയിരുന്നവര്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിനായി എസ്ബിഐ തെരഞ്ഞെടുക്കണം. മൊബൈല്‍ ബാങ്കിങ്ങിനായി 'എസ്ബി എനിവേര്‍ പേഴ്‌സണല്‍' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യണം. നിലവിലുള്ള യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. സ്‌റ്റേറ്റ് ബാങ്ക് ബഡ്ഡി, എസ്ബിഐ ആധാര്‍ പേ, എസ്ബിഐ ക്വിക്ക്, എസ്ബിഐ പേ, സ്റ്റേറ്റ് ബാങ്ക് മൊബി ക്യാഷ്, സ്‌റ്റേറ്റ് ബാങ്ക് നോ ക്യു, എസ്ബിഐ ലോണ്‍സ്, സ്‌റ്റേറ്റ് ബാങ്ക് എം ക്യാഷ്, എസ്ബിഐ ഡിജി വൗച്ചര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളും എസ്ബിടിക്കാര്‍ക്ക് ഉപയോഗിക്കാനാകും.