‘ബാങ്ക് അക്കൗണ്ടുളളത് ഒരു കുറ്റമാണോ? പിന്നെന്തിന് പിഴയൊടുക്കണം?’; ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പ്രചാരണവുമായി സഹകരണ ബാങ്കുകള്‍  

April 9, 2017, 3:02 pm
‘ബാങ്ക് അക്കൗണ്ടുളളത് ഒരു കുറ്റമാണോ? പിന്നെന്തിന് പിഴയൊടുക്കണം?’; ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പ്രചാരണവുമായി  സഹകരണ ബാങ്കുകള്‍   
PERSONAL FINANCE
PERSONAL FINANCE
‘ബാങ്ക് അക്കൗണ്ടുളളത് ഒരു കുറ്റമാണോ? പിന്നെന്തിന് പിഴയൊടുക്കണം?’; ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പ്രചാരണവുമായി  സഹകരണ ബാങ്കുകള്‍   

‘ബാങ്ക് അക്കൗണ്ടുളളത് ഒരു കുറ്റമാണോ? പിന്നെന്തിന് പിഴയൊടുക്കണം?’; ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പ്രചാരണവുമായി സഹകരണ ബാങ്കുകള്‍  

തിരുവനന്തപുരം: സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച ബാങ്കുകള്‍ക്കെതിരെ ജനവികാരം ഉയരുന്നത് പ്രയോജനപ്പെടുത്താന്‍ സഹകരണ ബാങ്കിങ്ങ് സ്ഥാപനങ്ങള്‍ ഒരുങ്ങുന്നു. സര്‍വ്വീസ് ചാര്‍ജ് ഈടാക്കുമെന്ന പേടിയില്ലാതെ ഇടപാടുകള്‍ നടത്താമെന്ന പ്രചാരണവുമായാണ് സഹകരണബാങ്കുകള്‍ രംഗത്തെത്തിയിരിക്കുന്നത്. 'ബാങ്ക് അക്കൗണ്ടുളളത് ഒരു കുറ്റമാണോ? പിന്നെന്തിന് ഞാന്‍ പിഴയൊടുക്കണം?' എന്ന പരസ്യവാചകവുമായി കൊല്ലം ജില്ലാ സഹകരണബാങ്ക് ആണ് ആദ്യം പ്രചരണം തുടങ്ങിവെച്ചത്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല, പണമിടപാടുകള്‍ പരിധിയില്ലാതെ നടത്താം, എടിഎം കാര്‍ഡ് എത്ര തവണ വേണമെങ്കിലും സര്‍വ്വീസ് ചാര്‍ജില്ലാതെ ഉപയോഗിക്കാം, ഇടപാടുകളെക്കുറിച്ച് സൗജന്യ എസ്എംഎസ് അലര്‍ട്ട് തുടങ്ങിയ മെച്ചങ്ങളാണ് കൊല്ലം ജില്ലാ സഹകരണബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.

കൊല്ലം ജില്ലാ സഹകരണബാങ്കിന്റെ പരസ്യം  
കൊല്ലം ജില്ലാ സഹകരണബാങ്കിന്റെ പരസ്യം  

കൊല്ലം ജില്ലാ സഹകരണ ബാങ്കിന് സമാനമായി പ്രചരണങ്ങള്‍ ആരംഭിക്കാന്‍ മറ്റ് സഹകരണ സ്ഥാപനങ്ങളും ലകഷ്യമിടുന്നുണ്ട്. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന സഹകരണമേഖലയ്ക്ക് പുതിയ സാഹചര്യം പ്രതീക്ഷ നല്‍കുന്നുണ്ട്. പൊതുമേഖല-സ്വകാര്യ ബാങ്കുകള്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുകയും കൂടുതല്‍ തവണ എടിഎം കാര്‍ഡ് ഉപയോഗിച്ചാല്‍ സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു.

എസ്ബിടി-എസ്ബിഐ ലയനത്തിന് ശേഷം സര്‍വ്വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചതായും മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുമെന്നും എസ്ബിഐ അറിയിച്ചിരുന്നു. വര്‍ധന ഈ മാസം 24ന് പ്രാബല്യത്തില്‍ വരും. എസ്ബിഐ സേവിങ്സ് ബാങ്ക് അക്കൗണ്ടിലാണ് മിനിമം ബാലന്‍സില്ലങ്കില്‍ പിഴ ചുമത്താന്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലങ്കില്‍ 20 രൂപ മുതല്‍ 100 രൂപ വരെ പിഴ നല്‍കേണ്ടി വരും.

വിവിധ മേഖല തിരിച്ച് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എ്സ്ബിഐ നിജപെടുത്തിയിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടത്. നഗരങ്ങളില്‍ 3000 രൂപയും, അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും അക്കൗണ്ടിലുണ്ടായിരിക്കണം. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുളള വ്യത്യാസം കണക്കാക്കിയാണ് പിഴ ഈടാക്കുക. മിനിമം ബാലന്‍സിനേക്കാള്‍ 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപ പിഴയും സേവന നികുതിയും നല്‍കേണ്ടി വരും.