അക്കൗണ്ട് തുറക്കാന്‍ 20 രൂപ, എടിഎം കാര്‍ഡ്, സര്‍വ്വീസ് ചാര്‍ജില്ല; പോസ്റ്റ് ഓഫീസ് ബാങ്കിങ്ങിനേക്കുറിച്ച് അറിയേണ്ടതെല്ലാം 

March 21, 2017, 1:57 pm
അക്കൗണ്ട് തുറക്കാന്‍ 20 രൂപ, എടിഎം കാര്‍ഡ്, സര്‍വ്വീസ് ചാര്‍ജില്ല;  പോസ്റ്റ് ഓഫീസ് ബാങ്കിങ്ങിനേക്കുറിച്ച് അറിയേണ്ടതെല്ലാം 
PERSONAL FINANCE
PERSONAL FINANCE
അക്കൗണ്ട് തുറക്കാന്‍ 20 രൂപ, എടിഎം കാര്‍ഡ്, സര്‍വ്വീസ് ചാര്‍ജില്ല;  പോസ്റ്റ് ഓഫീസ് ബാങ്കിങ്ങിനേക്കുറിച്ച് അറിയേണ്ടതെല്ലാം 

അക്കൗണ്ട് തുറക്കാന്‍ 20 രൂപ, എടിഎം കാര്‍ഡ്, സര്‍വ്വീസ് ചാര്‍ജില്ല; പോസ്റ്റ് ഓഫീസ് ബാങ്കിങ്ങിനേക്കുറിച്ച് അറിയേണ്ടതെല്ലാം 

ന്യൂഡല്‍ഹി: സാധാരണക്കാരന്റെ സ്വപ്‌നബാങ്ക് ആകാന്‍ പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്. ഉപഭോക്താക്കളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും സര്‍വ്വീസ്ചാര്‍ജ്ജ് ഈടാക്കുന്ന വന്‍കിടബാങ്കുകള്‍ക്ക് ഇന്ത്യന്‍ തപാല്‍ വകുപ്പ് വെല്ലുവിളിയാകുമെന്നാണ് സൂചന. ഒട്ടേറെ ഘടകങ്ങളാണ് ഉപഭോക്താക്കളെ പിഒഎസ്ബിയിലേക്ക് ആകര്‍ഷിക്കുന്നത്.

ഇന്ത്യയൊട്ടാകെ സേവനം. കൈയില്‍ 20 രൂപയുണ്ടെങ്കില്‍ ഒരു അക്കൗണ്ട് തുറക്കാം. മിനിമം ബാലന്‍സ് അമ്പതു രൂപ മതി. മറ്റു ബാങ്കുകള്‍ ഈടാക്കുന്നതുപോലെ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴശിക്ഷ ഇല്ല. 500 രൂപ നിക്ഷേപിച്ചാല്‍ ചെക്ക് ബുക്ക് ലഭിക്കും. ചെക്ക് ബുക്ക് സേവനത്തിനുള്ള മിനിമം ബാലന്‍സും 500 രൂപയാണ്. നിക്ഷേപിക്കുന്ന പണത്തിന് നാല് ശതമാനം പലിശ നല്‍കും. ഒളിഞ്ഞിരിക്കുന്ന സര്‍വീസ് ചാര്‍ജുകള്‍ ഇല്ല എന്ന ഉറപ്പും ഉണ്ട്.

10 വയസുമുതല്‍ മുകളിലുള്ളവര്‍ക്ക് അക്കൗണ്ട് നല്‍കും. പ്രായ പൂര്‍ത്തിയായ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാം. ഒരു വ്യക്തിയുടെ മാത്രം പേരിലുള്ള അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായി മാറ്റാനും സാധിക്കും. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നിക്ഷേപമോ പിന്‍വലിക്കലോ നടത്തിയാല്‍ അക്കൗണ്ട് റദ്ദു ചെയ്യില്ല.

പിഒഎസ്ബി ഡെബിറ്റ് കാര്‍ഡ് ഏതു എടിഎമ്മുകളിലും ഉപയോഗിക്കാം. മറ്റു ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും പോസ്റ്റ് ഓഫീസ് എടിഎം ഉപയോഗിക്കാവുന്നതാണ്. കോര്‍ ബാങ്കിങ്ങ് സംവിധാനമുള്ള ഏതൊരു ബാങ്കിലേക്കും പണം കൈമാറാം. പിഒഎസ്ബി ബാങ്ക് ശാഖകളിലും എടിഎമ്മിലും എത്ര പണമിടപാടുകള്‍ നടത്തിയാലും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല എന്ന ഉറപ്പും തപാല്‍ വകുപ്പ് നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് തപാല്‍ വകുപ്പ്.

പിഒഎസ്ബി മൊബൈല്‍ ആപ്പ്  
പിഒഎസ്ബി മൊബൈല്‍ ആപ്പ്  

ഇന്ത്യന്‍ തപാല്‍ ബാങ്കിങ്ങ് ശൃംഖലയുടെ വലിപ്പവുമായി തട്ടിച്ചു നോക്കിയാല്‍ സ്‌റ്റേറ്റ് ബാങ്ക് ഗ്രൂപ്പു വരെ തോറ്റു പോകും. ഒന്നര ലക്ഷം ശാഖകളാണ് തപാല്‍ വകുപ്പിനുള്ളത്. ഇതില്‍ 1.3 ലക്ഷം ഗ്രാമങ്ങളിലും 25,000 ശാഖകള്‍ നഗരങ്ങളിലുമാണ്. സ്റ്റേറ്റ് ബാങ്കുകള്‍ എല്ലാം കൂടിച്ചേര്‍ന്നാലും 25,000 ശാഖകളേ ഒള്ളൂ. വ്യാപ്തിയുടെ കാര്യത്തില്‍ ഒരു ഭീമന്‍ തന്നെയാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ലോകത്തെ തന്നെ വലിയ ബാങ്കുകളില്‍ ഒന്നായി പോസ്റ്റ് ഓഫീസ് ബാങ്ക് മാറിയേക്കും. 2016 ഡിസംബര്‍ 27 വരെയുള്ള കണക്കെടുത്താല്‍ 23,091 പോസ്റ്റ് ഓഫീസ് ശാഖകളാണ് കോര്‍ ബാങ്കിങ്ങ് സേവനങ്ങളിലേക്ക് മാറിയത്. 968 പിഒഎസ്ബി എടിഎം കൗണ്ടറുകളും പ്രവര്‍ത്തനസജ്ജമായിരുന്നു.

സംശയങ്ങള്‍ക്ക് തപാല്‍ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പര്‍ വിളിക്കാം: 1924