എസ്ബിഐ-എസ്ബിടി ലയനം; ആശയക്കുഴപ്പം വേണ്ട; എസ്ബിടി അക്കൗണ്ടുള്ളവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്  

April 2, 2017, 4:20 pm
എസ്ബിഐ-എസ്ബിടി ലയനം; ആശയക്കുഴപ്പം വേണ്ട; എസ്ബിടി അക്കൗണ്ടുള്ളവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്  
PERSONAL FINANCE
PERSONAL FINANCE
എസ്ബിഐ-എസ്ബിടി ലയനം; ആശയക്കുഴപ്പം വേണ്ട; എസ്ബിടി അക്കൗണ്ടുള്ളവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്  

എസ്ബിഐ-എസ്ബിടി ലയനം; ആശയക്കുഴപ്പം വേണ്ട; എസ്ബിടി അക്കൗണ്ടുള്ളവര്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്  

എസ്ബിടി-എസ്ബിഐ ലയനം ഏപ്രില്‍ ഒന്നോടെ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ബാങ്കിങ്ങ് ശൃംഖലയായിരുന്ന എസ്ബിടിക്ക് നിരവധി ഉപഭോക്താക്കളാണുണ്ടായിരുന്നത്. ലയനം ഇടപാടുകളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുക എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്.

എസ്ബിടിയുടെ ഇടപാടുകാരുടെ മുഴുവന്‍ വിവരവും ഈ മാസം 24ന് മാറ്റും. ഉപഭോക്താക്കള്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് വേണ്ടി ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. എസ്ബിഐ മൊബൈല്‍ ആപ്ലിക്കേഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയും ചെയ്യും. ആശയക്കുഴപ്പം അകറ്റാന്‍ അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്

  • എസ്ബിടി ശാഖയിലെ അക്കൗണ്ട് നമ്പര്‍, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക്, പാസ് ബുക്ക് തുടങ്ങിയ തുടര്‍ന്നും ഉപയോഗിക്കാം. ഇവ മൂന്നു മാസത്തിനകം മാറ്റി നല്‍കും.
  • ഇന്റര്‍നെറ്റ് ബാങ്കിങ്ങ്

എസ്ബിടിയുടെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ എത്തുക എസ്ബിഐ വെബ്‌സൈറ്റിലാകും. ഇതുവരെ ഉപയോഗിച്ചിരുന്ന യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഇടപാടുകള്‍നടത്താം. ഇന്റര്‍നെറ്റ് ബാങ്കിങ്ങ് അക്കൗണ്ടിലുള്ള വിശദാംശങ്ങള്‍ ഒന്നും തന്നെ നഷ്ടപ്പെടില്ല.

  • ഐഎഫ്എസ്‌സി കോഡില്‍ മാറ്റമുണ്ടാകില്ല. ജൂലൈ മാസത്തോടെ കോഡ് മാറ്റിയ ശേഷം ഉപഭോക്താക്കളെ അറിയിക്കും.
  • എസ്ബിഐ-എസ്ബിടി ബാങ്കുകള്‍ അടുത്തടുത്തായി സ്ഥിതിചെയ്യുന്നുണ്ടെങ്കില്‍ പേരില്‍ മാറ്റമുണ്ടേയേക്കും. ആദ്യം സ്ഥാപിതമായ ബാങ്കിന്റെ പേര് നിലനിര്‍ത്തും.
  • മൊബൈല്‍ നമ്പര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
  • ഇരു ബാങ്കുകളിലും അക്കൗണ്ടുള്ളവരുടെ അക്കൗണ്ടുകള്‍ ഉപഭോക്താവിന്റെ അനുവാദത്തോടെ മാത്രമേ ലയിപ്പിക്കുകയുള്ളൂ.

എസ്ബിഐ-എസ്ബിടി ലയനം പൂര്‍ത്തിയായതോടെ കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖല ബാങ്കാണ് ഇല്ലാതായത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്ബിഐയെ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ എന്നീ ബാങ്കുകളും എസ്ബിഐയില്‍ ലയിച്ചു. ലയനത്തോടെ ലോകത്തെ ഏറ്റവും വലിയ അമ്പത് ബാങ്കുകളില്‍ ഒന്നായി എസ്ബിഐ മാറും.

1945 ലാണ് എസ്ബിടി പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. 72ാം വര്‍ഷത്തിലാണ് എസ്ബിടി ഇല്ലാതാകുന്നത്. ലയനത്തിനെതിരെ ബാങ്ക് ഉദ്യോഗസ്ഥ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും സമരവുമായി രംഗത്തെത്തിയിരുന്നു. ലയനത്തെ സംസ്ഥാന സര്‍ക്കാരും എതിര്‍ത്തെങ്കിലും വിലപ്പോയില്ല. എസ്ബിടിക്ക് ലഭിച്ച പരിഗണന ലയനശേഷം ലഭിച്ചേക്കില്ല എന്ന ആശങ്കയാണ് കാരണം.