രോഷ്ണി മിസ്ബാ; ഡല്‍ഹിയുടെ സ്വന്തം ഹിജാബി ബൈക്കര്‍ 

February 26, 2017, 6:27 pm
രോഷ്ണി മിസ്ബാ; ഡല്‍ഹിയുടെ സ്വന്തം ഹിജാബി ബൈക്കര്‍ 
Life
Life
രോഷ്ണി മിസ്ബാ; ഡല്‍ഹിയുടെ സ്വന്തം ഹിജാബി ബൈക്കര്‍ 

രോഷ്ണി മിസ്ബാ; ഡല്‍ഹിയുടെ സ്വന്തം ഹിജാബി ബൈക്കര്‍ 

ഡല്‍ഹിയിലെ റോഡുകളിലൂടെ ലെതര്‍ ജാക്കറ്റ്,ഹൈ ഹീല്‍ഡ് ബൂട്ട്‌സ് എന്നിവ ധരിച്ച് തലയിലെ ഹെല്‍മറ്റിന് താഴെ ഹിജാബും അണിഞ്ഞും ഹോണ്ട സിബിആര്‍ 250 സിസി ബൈക്കിലൂടെ പോകുന്ന ആ യുവതിയെ ഇപ്പോള്‍ ആര്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കേണ്ട കാര്യമില്ല. ആ യുവതിയാണ് 22കാരി രോഷ്ണി മിസ്ബാ.

ഹിജാബി ബൈക്കര്‍ എന്നറിയപ്പെടുന്ന രോഷ്ണി മിസ്ബാക്ക് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ഡല്‍ഹിയിലും ഇപ്പോള്‍ താരപരിവേഷമാണുള്ളത്.ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്ന് അറബ് ഇസ്ലാമിക് സംസ്‌ക്കാരം പഠിച്ച റോഷ്ണി ഒമ്പതാം ക്ലാസ്സ് തൊട്ടാണ് ബൈക്ക് ഓടിക്കാന്‍ തുടങ്ങിയത്. മറ്റു പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂട്ടിക്കപ്പുറത്ത് ബൈക്ക് ഓടിക്കുന്നതായിരുന്നു എപ്പോഴും എനിക്കിഷ്ടം. ബൈക്കുകളോട് എപ്പോഴും ഇഷ്ടമുണ്ടായിരുന്ന ഞാന്‍ ആ സ്വപ്‌നം നിറവേറ്റുകയാണിപ്പോള്‍

സുഹൃത്തിന്റെ ബൈക്കില്‍ പഠിക്കുകയും ശേഷം പിതാവിന്റെ ബൈക്ക് വര്‍ഷങ്ങളോളം ഓടിക്കുകയും ചെയ്തു റോഷ്ണി. തന്റെ ആദ്യത്തെ ബൈക്ക് ബജാജ് അവെഞ്ചര്‍ 220ആയിരുന്നു. വീട്ടിലെ വ്യവസായത്തില്‍ സഹകരിക്കുകയും പിന്നീട് പാര്‍ട് ടൈം ജോലിയെടുത്തുമാണ് സ്വന്തം ബൈക്കെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. ബൈക്ക് വാങ്ങുന്നതിനുള്ള പകുതി തുക താന്‍ കണ്ടെത്തിയപ്പോള്‍ പിതാവാണ് ബാക്കി തുക നല്‍കിയത്.ആദ്യ ബൈക്ക് വാങ്ങി അഞ്ചു മാസത്തിനു ശേഷം റോയല്‍ എന്‍ഫീല്‍ഡ് 500ലേക്ക് റോഷ്ണി മാറി. ബുള്ളറ്റിന്റെ ശബ്ദവും സുഖവുമായിരുന്നു തന്നെ ആകര്‍ഷിച്ചതെന്ന് ഹിജാബി ബൈക്കര്‍ പറയുന്നു.

ഒരു യാഥാസ്തിക മുസ്ലിം കുടുംബത്തില്‍ ജനിച്ച തനിക്ക് എല്ലാ വിധ പിന്തുണയും തന്നത് പിതാവാണ്. ബാക്കി കുടുംബാംഗങ്ങളെല്ലാം തന്റെ ബൈക്ക് സ്വപ്‌നത്തിന് എതിരായിരുന്നു.എന്റെ അമ്മാവന്‍മാരും ബാക്കിയുള്ളവരും എന്റെ പിതാവിനോട് എപ്പോഴും ചോദിക്കും സ്ത്രീകള്‍ക്കുള്ളതാണോ ബൈക്ക്, അവളെ ഇനി ആര് വിവാഹം കഴിക്കുമെന്ന്? 
രോഷ്ണി മിസ്ബാ

പക്ഷെ എന്റെ പിതാവ് എന്നോട് പറയുമായിരുന്നു, നീ നിന്റെ സ്വപ്നത്തെ പിന്തുടരുക എന്ന്. ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നു എന്നും റോഷ്ണി തനിക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് പറയുന്നു.ഹിജാബ് ബൈക്കര്‍ എന്നത് താനിട്ട പേരല്ലെന്നും ആളുകളാണ് തന്നെ അങ്ങനെ വിളിക്കുന്നതെന്ന് പറഞ്ഞ റോഷ്ണി പറയുന്നു മതം തന്റെ യാത്രകള്‍ക്ക് തടസ്സമല്ലെന്ന്. ഹിജാബ് എന്റെ ഭാഗമാണ്. മതം എനിക്ക് ഒരു തടസ്സവുമല്ല. ഹിജാബും. ഞാന്‍ അഞ്ച് നേരവും നിസ്‌ക്കരിക്കുന്നു. പക്ഷെ അതെന്നെ ബൈക്ക് ഓടിക്കുന്നതിനെ തടസ്സപ്പെടുത്തുന്നില്ല എന്നും റോഷ്ണി പറഞ്ഞു.

അറബ് സംസ്‌ക്കാരത്തെ കുറിച്ച് ഗവേഷണം നടത്തണമെന്ന് ആഗ്രഹിക്കുന്ന റോഷ്ണിയുടെ മറ്റൊരു സ്വപ്‌നം തന്റെ പ്രിയപ്പെട്ട വാഹനമായ ട്രയംഫ് റോക്കറ്റ് 2300 സിസി സ്വന്തമാക്കുക എന്നതാണ്.