‘സണ്ണിലിയോണ്‍ എന്ന മനുഷ്യസ്ത്രീ’;ആ പതിനൊന്ന് കുടുബങ്ങള്‍ക്ക് പ്രശ്‌നമായതൊന്നും കുഞ്ഞിനെ ദത്തെടുക്കാന്‍ ആ അമ്മക്ക് തടസ്സമായിരുന്നില്ല 

August 3, 2017, 6:25 pm
‘സണ്ണിലിയോണ്‍ എന്ന മനുഷ്യസ്ത്രീ’;ആ പതിനൊന്ന് കുടുബങ്ങള്‍ക്ക് പ്രശ്‌നമായതൊന്നും കുഞ്ഞിനെ ദത്തെടുക്കാന്‍ ആ അമ്മക്ക് തടസ്സമായിരുന്നില്ല 
Life

ഈയടുത്താണ് ഒരു അനാഥ കുഞ്ഞിനെ നടി സണ്ണി ലിയോണ്‍ ദത്തെടുത്തത്. സെലിബ്രിറ്റിയായ സണ്ണിലിയോണ്‍ ദത്തെടുത്തത് കൊണ്ട് തന്നെ ഇക്കാര്യം മാധ്യമങ്ങളിലെ വാര്‍ത്തയായിരുന്നു. കുഞ്ഞും സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും തമ്മില്‍ നില്‍ക്കുന്ന ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. നിഷ കൗര്‍ വെബ്ബര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തെ ചൊല്ലി ദത്തെടുക്കല്‍ ഏജന്‍സിയായ കാറയ്ക്ക് പറയാനുള്ളത് സണ്ണി ലിയോണിന്റെ മനുഷ്യത്വത്തെ കുറിച്ചാണ്. തികച്ചും വ്യത്യസ്തമായ അനുഭവമാണ് സണ്ണി ലിയോണ്‍ സമ്മാനിച്ചതെന്ന് കാറ സിഇഓ ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ പറഞ്ഞു.

നേരത്തെ ദത്തെടുക്കാന്‍ എത്തിയ 11 കുടുംബങ്ങള്‍ നിരസിച്ച കുഞ്ഞിനെയാണ് സണ്ണി ലിയോണ്‍ ദത്തെടുത്തത്. ഇരു നിറക്കാരിയായ കുഞ്ഞിനെ ഒഴിവാക്കി വെളുത്ത നിറമുള്ള കുട്ടിയെ ദത്തെടുക്കാനാണ് ഈ 11 കുടൂംബവും ശ്രമിച്ചത്. എന്നാല്‍ സണ്ണി ലിയോണിനും ഡാനിയേല്‍ വെബ്ബറിനും അതൊരു പ്രശ്‌നമായിരുന്നില്ല. ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ പറഞ്ഞു. നിറമോ പശ്ചാത്തമോ ആരോഗ്യ സ്ഥിതിയോ ഒന്നും സണ്ണിക്ക് പ്രശ്‌നമായിരുന്നില്ലെന്നും ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ പറഞ്ഞു.

കാറയുടെ വെബ്ബ്‌സൈറ്റ് വഴിയാണ് സണ്ണി ലിയോണ്‍ അപേക്ഷ നല്‍കിയത്. സണ്ണി ലിയോണ്‍ വിദേശ പൗരത്വമുള്ള ഇന്ത്യക്കാരിയായതിനാല്‍ ദത്തെടുക്കല്‍ പ്രകിയക്ക് കുറച്ച് തടസ്സങ്ങളുണ്ടായിരുന്നു. ആദ്യം ഇന്ത്യക്കാരായവര്‍ക്ക് കുഞ്ഞിനെ നല്‍കിയതനു ശേഷമേ നല്‍കാവൂ എന്ന നിയമമാണ് തടസ്സമായത്.