ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനും മൃദുലവും മനോഹരമാക്കാനും സഹായിക്കു ഈ പഴങ്ങള്‍; ചര്‍മ്മസൗന്ദര്യത്തിന് ‘ഒറ്റമൂലികള്‍’

June 25, 2017, 4:13 pm


ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനും മൃദുലവും മനോഹരമാക്കാനും സഹായിക്കു ഈ പഴങ്ങള്‍; ചര്‍മ്മസൗന്ദര്യത്തിന് ‘ഒറ്റമൂലികള്‍’
Lifestyle
Lifestyle


ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനും മൃദുലവും മനോഹരമാക്കാനും സഹായിക്കു ഈ പഴങ്ങള്‍; ചര്‍മ്മസൗന്ദര്യത്തിന് ‘ഒറ്റമൂലികള്‍’

ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനും മൃദുലവും മനോഹരമാക്കാനും സഹായിക്കു ഈ പഴങ്ങള്‍; ചര്‍മ്മസൗന്ദര്യത്തിന് ‘ഒറ്റമൂലികള്‍’

ആധുനിക കാലത്ത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഏവരും. മനോഹരവും മൃദുലവുമായ ചര്‍മ്മത്തിന് സൗന്ദര്യ വര്‍ധക സാധനങ്ങള്‍ മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല. ആരോഗ്യകരമായ ചര്‍മ്മത്തിനും ചര്‍മ്മ ശുചിത്വത്തിനും ഒരു വലിയൊരു പങ്ക് നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ക്കുമുണ്ട്. ചര്‍മ്മ രോഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷിക്കാനും ഭക്ഷണ ക്രമത്തിന് സാധിക്കും. മൃദുലവും സുന്ദരവുമായ ചര്‍മ്മത്തിന് ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശീലമാക്കൂ.

1. ബ്ലൂബെറി

വലിയ തോതില്‍ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ബ്ലൂബെറി, ത്വക്ക് ചുളുങ്ങുന്നതും ഓര്‍മ്മശക്തി കുറയുന്നതും ചെറുക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിന്‍ എ, സി, ജീവകങ്ങളും ധാതുക്കളും ശരീരത്തെ പ്രായമേറുന്നതില്‍നിന്ന് സംരക്ഷിക്കും.

2. ആപ്പിള്‍

ആപ്പിള്‍ ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മുന്നിലാണ് ആപ്പിള്‍. ചര്‍മ്മ മൃതുത്വമുള്ളതാക്കാനും ആപ്പിള്‍ സഹായിക്കുന്നു. ചര്‍മ്മത്തെ യുവത്വത്തോടെയും ചുളിവുകളില്ലാതെയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊലാജനാല്‍ സമ്പന്നമാണ് ആപ്പിള്‍. ആപ്പിളില്‍ കാണപ്പെടുന്ന പോളിഫിനോള്‍ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കും. കൂടാതെ ഹൃദ്രാഗങ്ങള്‍ വരാനുള്ള സാധ്യതയും കുറയ്ക്കും.

3. തണ്ണിമത്തന്‍

90 ശതമാനവും ജലാംശവും, ലൈസോപീന്‍, ബീറ്റ-കരോട്ടിന്‍ തുടങ്ങിയ ജീവകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള തണ്ണിമത്തന്‍, ചര്‍മ്മസംരക്ഷണത്തില്‍ വളരെ പ്രധാനമാണ്. സൂര്യപ്രകാശമേല്‍ക്കുന്നതു കൊണ്ടുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് ഉത്തമമാണ്.

4. വാഴപ്പഴം

വാഴപ്പഴവും ആരോഗ്യത്തിന് മുന്നില്‍ തന്നെ. വളരെ വരണ്ട ചര്‍മ്മം പൊട്ടാസിയത്തിന്റെ കുറവ് സൂചിപ്പിക്കുന്നതാണ്, ദിവസേനയുള്ള പഴം കഴിക്കുന്നതാണ് വരണ്ട ചര്‍മ്മത്തില്‍ നിന്നുള്ള ഒരു പോംവഴി.

5. പപ്പായ

അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിലുണ്ടാക്കുന്ന ദോഷങ്ങള്‍ പരിഹരിക്കാന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി കൊണ്ട് സാധ്യമാകും. ചര്‍മ്മത്തിലെ നശിച്ച കോശങ്ങളെ പുറംന്തള്ളി പുതിയ കോശങ്ങളെ ആരോഗ്യമുള്ളതാക്കി വളര്‍ത്തിയെടുക്കുന്നതിനും പപ്പായക്ക് കഴിയും. ഇതിനെല്ലാം പുറമെ ഭാരം കുറക്കുന്നതിന് പറ്റിയ ഉത്തമ ഡയറ്റ് പഴവര്‍ഗ്ഗം കൂടിയാണ് പപ്പായ.

6. മാതള നാരങ്ങ

ധാരാളം ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയിരിക്കുന്ന മാതാളനാരങ്ങ കഴിക്കുന്നത് ചര്‍മ്മത്തിന്റെ സെല്ലുകള്‍ പുനരുദ്ധാരണത്തിന് സഹായിക്കുന്നു.

7. ചെറിപ്പഴങ്ങള്‍

എല്ലാവിധ ചെറിപ്പഴങ്ങള്‍ കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. പ്രായം കൂടുന്നത് ചര്‍മ്മത്തെ ബാധിക്കാതിരിക്കാന്‍ ചെറിപ്പഴങ്ങള്‍ കഴിക്കുന്നത് ഉത്തമം. സ്ട്രോ ബെറി, നാട്ടില്‍ ലഭ്യമാകുന്ന മള്‍ബറി എന്നിവ ചര്‍മ്മത്തിന് ആന്റി ഓക്സിഡന്റുകള്‍ നല്‍കുന്നു.

8. മധുര കിഴങ്ങ്

വിറ്റാമിന്‍ സിയും വിറ്റാമിന്‍ എയും പോലുള്ള ന്യൂട്രിയന്റ്സ് വളരെയധികമുള്ള മധുര കിഴങ്ങ് ചര്‍മ്മ ശുചിത്വത്തിനും മൃദുത്വം പ്രധാനം ചെയ്യുന്നതിനും ഏറെ സഹായിക്കും.