കൊതുക് എന്തുകൊണ്ട് ചിലരെ മാത്രം വട്ടമിട്ട് കടിയ്ക്കുന്നു? ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍

March 19, 2017, 3:52 pm


കൊതുക് എന്തുകൊണ്ട് ചിലരെ മാത്രം വട്ടമിട്ട് കടിയ്ക്കുന്നു? ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍
Lifestyle
Lifestyle


കൊതുക് എന്തുകൊണ്ട് ചിലരെ മാത്രം വട്ടമിട്ട് കടിയ്ക്കുന്നു? ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍

കൊതുക് എന്തുകൊണ്ട് ചിലരെ മാത്രം വട്ടമിട്ട് കടിയ്ക്കുന്നു? ഇതാ അതിനുള്ള അഞ്ച് കാരണങ്ങള്‍

ഒരു കൂട്ടം ആളുകള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ അതില്‍ കുറച്ച് പേരെ മാത്രം കൊതുക് കടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. എന്തുകൊണ്ടാണ് ഇങ്ങനെ ചിലരെ മാത്രം തെരഞ്ഞെപിടിച്ച് കൊതുക് കടിക്കുന്നത്? ഇക്കാര്യത്തില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചില ഉത്തരങ്ങളുണ്ട്. കൊതുകിനെ ആകര്‍ഷിക്കുന്ന ചില ഘടകങ്ങളായിരിക്കും ഇതിന് കാരണമെന്നാണ് ശാസ്ത്രം പറയുന്നത്. ഈ കാര്യവുമായി ബന്ധപ്പെട്ട് കുറെ പഠനങ്ങള്‍ നടക്കുന്നുണ്ടെന്ന് അമേരിക്കന്‍ മോസ്‌കിറ്റോ കണ്‍ട്രോള്‍ അസോസിയേഷനില്‍ നിന്ന് പിഎച്ച്ഡി എടുത്ത ജോ പറയുന്നു. ഈ ഘടകങ്ങള്‍ 50 മീറ്റര്‍ അകലെയായിരുന്നാല്‍ പോലും കൊതുകിനെ ആകര്‍ഷിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം...

1. രക്ത ഗ്രൂപ്പ് എന്താണ്?

നിങ്ങളുടെ രക്തഗ്രൂപ്പ് എ ഗ്രൂപ്പ് ആണോ ഒ ഗ്രൂപ്പ് ആണോ? മറ്റേതൊരു രക്തഗ്രൂപ്പിനെയും അപേക്ഷിച്ച് ഒ ഗ്രൂപ്പിലുള്ളവരെയാണ് കൂടുതലായും കൊതുകുകള്‍ ലക്ഷ്യമിടുന്നത്. കൊതുകിന് തീരെ താല്‍പര്യമില്ലാത്തത് എ ഗ്രൂപ്പ് രക്തമുള്ളവരെയാണ്. ഇതിന്റെ ഇടയ്ക്കാണ് ബി, എബി ഗ്രൂപ്പ് രക്തമുള്ളവരുടെ സ്ഥാനം.

2. കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തുവിടുന്നുണ്ടോ?

ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകകുള്‍ പ്രത്യേകമായി ലക്ഷ്യമിട്ട് ആക്രമിക്കും. കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരാണ് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ കുട്ടികളെ കൊതുക് കുറച്ച് മാത്രമായിരിക്കും കടിക്കുന്നത്. ഇതേപോലെ ഗര്‍ഭിണികളായ സ്ത്രീകളും കൊതുകുകളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയാക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍.

3. അത്‌ലറ്റിക്‌സിനെ സ്‌നേഹിക്കുന്നുവോ?

കായികാഭ്യാസങ്ങളോട് ഏറെ ഇഷ്ടമുള്ളവരാണോ നിങ്ങള്‍, ഇത്തരക്കാരെ കൊതുക് വേഗം ആകര്‍ഷിക്കും. രക്തം ചൂടാവുക, ശരീരം എപ്പോഴും അനങ്ങി കൊണ്ട് ഇരിക്കുക, വിയര്‍പ്പിന്റെ മണം എന്നിവ കൊതുകിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണത്രെ. കൂടുതല്‍ ദൂരം നടക്കുകയും ഓടുകയുമൊക്കെ ചെയ്യുമ്പോള്‍ രക്തം ചൂടാകുകയും ശരീരം പെട്ടെന്ന് വിയര്‍ക്കുകയും ചെയ്യും. വിയര്‍പ്പിന്റെ മണത്തിന് കാരണം ലാക്ടിക് ആസിഡ്, യൂറിഡ് ആസിഡ്, അമോണിയ എന്നിവയാണ്. ഇവ കൊതുക് തെരഞ്ഞെപിടിച്ച് കടിക്കാന്‍ ഇടയാക്കും.

4. ചര്‍മ്മമാണോ കാരണം?

നിങ്ങളുടെ ചര്‍മ്മത്തില്‍ സ്റ്റിറോയിഡ്‌സ് അഥവാ കൊളസ്‌ട്രോളിന്റെ അംശം കൂടുതലാണോ? എങ്കില്‍ ഇതായിരിക്കാം കൊതുകിനെ ആകര്‍ഷിക്കുന്നത്. ഇതിന് അര്‍ത്ഥം ഇത്തരക്കാര്‍ക്ക് ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടുതലാകണമെന്നില്ല. ചിലര്‍ക്ക് തൊക്കില്‍ കൊളസ്ട്രോള്‍ കൊഴുപ്പ് രൂപത്തില്‍ അടിയുന്നവരുണ്ട്. ഇത്തരക്കാരെ മറ്റുള്ളവരെ അപേക്ഷിച്ച് കൊതുക് കടിക്കാനുള്ള സാധ്യത കൂടുതലാണ്.

5. ബിയര്‍ പ്രേമികള്‍, കൊതുകിന്റെ പ്രിയ ഇര

ബിയര്‍ കൂടുതലായി കുടിക്കുന്നവരുടെ രക്തത്തോട് കൊതുകുകള്‍ ഏറെ ആകര്‍ഷകരാണത്രേ. ചില പഠനങ്ങളില്‍ ഈ കാര്യം ശരിവയ്ക്കുന്നു. ബിയറിലെ എഥനോളിന്റെ വാസന വിയര്‍പ്പിലൂടെ പുറത്തേക്ക് വരും. ഇത് മനസിലാക്കുന്ന കൊതുകുകള്‍, ബിയര്‍ കുടിച്ചയാളെ തെരഞ്ഞുപിടിച്ച് ആക്രമിക്കും.