22 വര്‍ഷമായി വാട്ടര്‍ബില്ല് അടക്കേണ്ടി വന്നിട്ടില്ല; ആളുകള്‍ പറയുന്നു മികച്ച മാതൃകയെന്ന്; കാരണം ഇതാണ്

March 28, 2017, 5:08 pm
 22 വര്‍ഷമായി വാട്ടര്‍ബില്ല് അടക്കേണ്ടി വന്നിട്ടില്ല; ആളുകള്‍ പറയുന്നു മികച്ച മാതൃകയെന്ന്; കാരണം ഇതാണ്
Lifestyle
Lifestyle
 22 വര്‍ഷമായി വാട്ടര്‍ബില്ല് അടക്കേണ്ടി വന്നിട്ടില്ല; ആളുകള്‍ പറയുന്നു മികച്ച മാതൃകയെന്ന്; കാരണം ഇതാണ്

22 വര്‍ഷമായി വാട്ടര്‍ബില്ല് അടക്കേണ്ടി വന്നിട്ടില്ല; ആളുകള്‍ പറയുന്നു മികച്ച മാതൃകയെന്ന്; കാരണം ഇതാണ്

തിരക്കേറിയ നഗരങ്ങളില്‍ വാട്ടര്‍ ബില്‍ കൊടുക്കാതെയുള്ള ഒരു ജീവിതം ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. പക്ഷേ ബംഗലുരുവിലെ എ ആര്‍ ശിവകുമാറിന് കഴിഞ്ഞ 22 വര്‍ഷമായി വെള്ളത്തിന് ബില്ലടക്കേണ്ടി വന്നിട്ടില്ല.

എങ്ങനെ എന്ന് അദ്ദേഹത്തിനോട് ചോദിച്ചാല്‍ പറയും ഇഷ്ടം പോലെ മഴവെള്ളമുണ്ടല്ലോ പിന്നെ എന്തിനാണ് പൈസ കൊടുത്ത് വാങ്ങുന്നതെന്ന്. മഴവെള്ള സംഭരണികളിലൂടെ ജലം സംഭരിച്ച് ഉപയോഗിക്കുന്നത് എത്രമാത്രം ഫലപ്രദമാണ് എന്ന് കാട്ടി തരുകയാണ് കര്‍ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ശിവകുമാര്‍. ഈ രീതി അവലംബിക്കാന്‍ വലിയ സാങ്കേതിക പരിജ്ഞാനമോ പണമോ വേണ്ടെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മഴവെള്ളം ശുദ്ധീകരിച്ചുപയോഗിച്ചാണ് ശിവകുമാറും കുടുംബവും ഉപയോഗിക്കുന്നത്. അലക്കാനും, കുളിക്കാനും മാത്രമല്ല കുടിക്കാനും മഴവെള്ളം തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്.

22 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം തന്റെ ഗ്രീന്‍ ഹോം എന്ന ആശയത്തിന് തുടക്കമിടുന്നത്. 400 ലിറ്ററിലധികം ജലം പ്രതിദിനം ഉപയോഗിക്കാന്‍ ലഭിക്കുന്ന വാട്ടര്‍ ഹാര്‍വെസ്റ്റിങ്ങ് സമ്പ്രദായത്തിനാണ് അദ്ദേഹം രൂപം നല്‍കിയത്. ബംഗലുരുവില്‍ വേനല്‍ കനക്കുന്നതോടെ വരള്‍ച്ച ഒരു പ്രശ്‌നമായി മാറുമ്പോള്‍ ശിവകുമാറിന് ജലക്ഷാമത്തെ കുറിച്ച് ഓര്‍ത്ത് പേടിയില്ല.

കുടുംബത്തിന് പ്രതിദിനം ആവശ്യമായി വരുന്ന ജലം, ബംഗലുരുവിലെ കാലാവസ്ഥ, ശരാശരി ലഭിക്കുന്ന മഴ തുടങ്ങിയവയെ കുറിച്ച് കൃത്യമായ കണക്കുകള്‍ ഉണ്ടാക്കിയാണ് ഇദ്ദേഹത്തം വാട്ടര്‍ ഹാര്‍വെസ്റ്റിങ്ങ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ബംഗലുരുവില്‍ ശരാശരി 900-1000 മില്ലിമീറ്റര്‍ ജലം സാധാരണ മഴക്കാലത്ത് ലഭിക്കാറുണ്ട്. മഴക്കാലത്ത് ഈ അളവില്‍ ജലം ലഭിച്ചാല്‍ 2.3 ലക്ഷം ലിറ്റര്‍ വെള്ളം ഒരു വര്‍ഷം സംഭരിക്കാന്‍ ഇദ്ദേഹത്തിന് സാധിക്കും. നാലുപേരുള്ള ഒരു കുടുംബത്തിന് ഇത്രയും ജലം ആവശ്യം വരില്ല. 40 മുതല്‍ 70 ഫീറ്റുള്ള ടാങ്കുകളിലൂടെ ആവശ്യത്തിന് വെള്ളം ശേഖരിച്ചുവെക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ശിവകുമാര്‍
ശിവകുമാര്‍

രണ്ട് മഴക്കാലത്തിനിടിയില്‍ ബംഗലുരുവില്‍ 90-100 ദിവസം സാധാരണ ഗതിയില്‍ മഴലഭിക്കില്ല. ഇ കണക്കിന്റെ അടിസ്ഥാനത്തില്‍ 45000 ലിറ്റര്‍ ജലം ശേഖിക്കാനുള്ള ശേഷിയുള്ള ടാങ്കാണ് ശിവകുമാറിന്റെ വീട്ടിലുള്ളത്. നൂറ് ദിവസത്തേക്ക് കുടുംബത്തിന് 40000 ലിറ്റര്‍ വെള്ളം മാത്രമാണ് ആവശ്യമായുള്ളത്. ആവശ്യമുള്ളതിലും 5000 ലിറ്റര്‍ കൂടുതല്‍ വെള്ളം ഒരു മഴക്കാലത്ത് സൂക്ഷിക്കാന്‍ ഇതുപ്രകാരം സാധിക്കും. അതുകൊണ്ട് തന്നെ സിറ്റിയിലാണ് ജീവിക്കുന്നതെങ്കിലും വെള്ളം ഒരു പ്രശ്‌നമായി ഇതുവരെ തോന്നിയിട്ടില്ല ശിവകുമാറിനും കുടുംബത്തിനും

ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 400ലിറ്റര്‍ വെള്ളം വേണം. അതായത് 1-1.5 ലക്ഷം ലിറ്റര്‍ ജലം പ്രതിവര്‍ഷം ആവശ്യമായി വരും. ഇതിലും കൂടുതല്‍ ജലം മഴവെള്ളമായി തന്നെ തങ്ങള്‍ക്ക് ലഭിക്കുമെന്ന് ശിവകുമാര്‍ പറയുന്നു. ജല ക്ഷാമം വലിയ പ്രശ്നമായി മാറുന്ന ഇക്കാലത്ത് ചുരുങ്ങിയ ചിലവില്‍ ഏവര്‍ക്കും അവലംബിക്കാവുന്ന അനുകരണീയമായ മാതൃകയാണ് ശിവകുമാറിന്‍റേത്.