വിന്‍ഡോസിന്റെ ഹിറ്റായ ആ വാള്‍പേപ്പര്‍ യഥാര്‍ത്ഥമാണ്, ഫോട്ടോഷോപ്പല്ല!; ഇപ്പോള്‍ ഇങ്ങനെയാണ് ആ പ്രദേശം

March 2, 2016, 4:07 pm
വിന്‍ഡോസിന്റെ ഹിറ്റായ ആ വാള്‍പേപ്പര്‍ യഥാര്‍ത്ഥമാണ്, ഫോട്ടോഷോപ്പല്ല!; ഇപ്പോള്‍ ഇങ്ങനെയാണ് ആ പ്രദേശം
Lifestyle

നിങ്ങള്‍ ആ നീലാകാശവും വെള്ള മേഘവും പച്ച പുല്‍മേടും ഉറപ്പായും ഓര്‍ക്കുന്നുണ്ടാവും. വിന്‍ഡോസിന്റെ മനോഹരമായ, ഹിറ്റായ ആ വാള്‍പേപ്പര്‍ ഒരു യഥാര്‍ത്ഥ ചിത്രമാണ്. ഫോട്ടോഷോപ്പില്‍ നിര്‍മ്മിച്ചെടുത്ത ഒന്നല്ല. നമ്മുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനിനെ തെളിച്ചം നിറഞ്ഞതാക്കിയ വിന്‍ഡോസ് എക്‌സ്പി ഡിഫോള്‍ട്ട് വാള്‍പേപ്പര്‍ എങ്ങനെയാണ് ഉണ്ടായതെന്നല്ലേ. ആ കഥ ഇങ്ങനെയാണ്.

1996ല്‍ ചാള്‍സ് ഒ റിയര്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫിന് ബ്ലിസ് എന്നാണ് പേര് നല്‍കിയിരുന്നത്. ഒറിയര്‍ നാഷണല്‍ ജോഗ്രഫികില്‍ ഫോട്ടോഗ്രാഫറായിരുന്നു. വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ ഉണ്ടാക്കുന്ന പ്രദേശമെന്ന് ഖ്യാതി നേടിയ സൊനോമ കൗണ്ടിയില്‍ ഗേള്‍ ഫ്രെണ്ട് ഡാഫ്‌നയെ കാണാന്‍ പോയപ്പോള്‍ പകര്‍ത്തിയതാണ് അത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് ഡാഫ്‌ന

പിന്നീട് ഈ ചിത്രം ബില്‍ഗേറ്റ്‌സിന്റെ കോര്‍ബിസ് എന്ന പേരിലുള്ള സ്ഥാപനത്തിന് കൈമാറി. അങ്ങനെയാണ് ഇത് മൈക്രോസോഫ്റ്റിന്റെ കണ്ണിലെത്തിയത്. 2001ല്‍ വിന്‍ഡോസ് എക്‌സ്പി പുറത്തിറക്കുന്ന സമയത്ത് മൈക്രോസോഫ്റ്റ് ഈ ചിത്രം വാങ്ങുകയായിരുന്നു.

കരാറിന്റെ വ്യവസ്ഥകളനുസരിച്ച് എത്ര രൂപയാണ് കിട്ടിയതെന്ന് പറയാനാവില്ലെന്ന് മാത്രം. എന്നിരുന്നാലും ഒരു ഫോട്ടോഗ്രാഫിന് കിട്ടുന്ന ഏറ്റവും വലിയ തുകകളില്‍ ഒന്നായിരുന്നുവത്രേ അത്.

10 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പ്രദേശത്ത് നിന്ന് സൈമണ്‍ ഗോള്‍ഡിന്‍ എടുത്ത ചിത്രമാണിത്. ബ്ലിസ് എങ്ങനെയാണോ എടുത്തത് അതേ ആംഗിളില്‍, പക്ഷേ കാലം പ്രദേശത്തെ വല്ലാതെ മാറ്റികളഞ്ഞു.