കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ 'എഫ്', 'ജെ' കട്ടകള്‍ക്ക് മറ്റുള്ളവയില്‍ നിന്ന് ഒരു പ്രത്യേകതയുണ്ട്; ശ്രദ്ധിച്ചിട്ടുണ്ടോ?

April 23, 2016, 1:44 pm
കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ 'എഫ്', 'ജെ' കട്ടകള്‍ക്ക് മറ്റുള്ളവയില്‍ നിന്ന് ഒരു പ്രത്യേകതയുണ്ട്; ശ്രദ്ധിച്ചിട്ടുണ്ടോ?
Lifestyle

എപ്പോഴെങ്കിലും സൂക്ഷ്മമായി കമ്പ്യൂട്ടര്‍ കീബോര്‍ഡ് ശ്രദ്ധിച്ചിട്ടുണ്ടോ? .കീബോര്‍ഡിലെ 'എഫ്', 'ജെ' കട്ടകള്‍ക്ക് മറ്റുള്ളവയില്‍ നിന്ന് ഒരു പ്രത്യേകത ഉള്ളതായി തോന്നിയിട്ടില്ലേ. ഒരു ബംപ് ഉണ്ട് ഈ രണ്ട് കട്ടകളിലും. താഴെ ഒരു കട്ടിയുള്ള വര മറ്റ് കട്ടകളില്‍ നിന്ന് വ്യത്യസ്തമായി ഇവയ്ക്കുണ്ട്.

വെറുതേയല്ല, ഈ വരമ്പിന് പ്രത്യേക ഉദ്ദേശം ഉണ്ട്. കീബോര്‍ഡില്‍ നിഷ്‌കര്‍ശിച്ച രീതിയില്‍ ടൈപ്പ് ചെയ്യുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം അറിയാം. അവരെ സംബന്ധിച്ചിടത്തോളം ഉത്തരം വളരെ സിംപിളാണ്. കീബോര്‍ഡില്‍ നോക്കാതെ മോണിറ്ററില്‍ നോക്കി മാത്രം ടൈപ്പ് ചെയ്യാന്‍ കീബോര്‍ഡിലെ 'എഫ്', 'ജെ' കട്ടകള്‍ സഹായകമാകുന്നു.

എഫ് കീയില്‍ ചൂണ്ടുവിരല്‍ ഉറപ്പിച്ചാല്‍ മറ്റ് മൂന്ന് വിരലുകള്‍ കൃത്യമായി എ, എസ്, ഡി കട്ടകളില്‍ വെയ്ക്കാനാകും. അതു പോലെ തന്നെ ജെ കീയില്‍ വലതു കൈയ്യിലെ ചൂണ്ടുവിരല്‍ വെച്ചാല്‍ കെ,എല്‍, സെമി കോളന്‍ കട്ടകള്‍ മറ്റ് മൂന്ന് വിരലുകള്‍ക്ക് അടിയിലാകും. രണ്ട് കൈയ്യിലേയും തള്ളവിരലുകള്‍ സ്‌പെയ്‌സ് ബാറിലും. ഇങ്ങനെയാണ് കീബോര്‍ഡ് കൃത്യമായി ഉപയോഗിക്കേണ്ടത്. ഇങ്ങനെ ശാസ്ത്രീയമായി ടൈപ്പിംഗിനെ സമീപിക്കുന്നവര്‍ മോണിറ്ററില്‍ മാത്രം നോക്കി കൃത്യമായി ടൈപ്പ് ചെയ്യും. കീ ബോര്‍ഡില്‍ നോക്കുകയേ ഇല്ല.

പക്ഷേ കൈകള്‍ ഇത്തരത്തില്‍ ദീര്‍ഘ നേരം ഉപയോഗിക്കുക അത്ര എളുപ്പമല്ല. പക്ഷേ ഇങ്ങനെ കൃത്യമായി ടൈപ്പ് ചെയ്യുന്നവര്‍ നിരവധിയാണെന്നതും മറക്കേണ്ട.