പ്രമുഖ വാച്ച് ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ '10:10' സമയമായി കാണിക്കുന്നത് എന്ത് കൊണ്ട്?; ഇതാണ് കാരണം

March 8, 2016, 5:03 pm
പ്രമുഖ വാച്ച് ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ '10:10' സമയമായി കാണിക്കുന്നത് എന്ത് കൊണ്ട്?; ഇതാണ് കാരണം
Lifestyle

പ്രമുഖ വാച്ച് നിര്‍മ്മാണ കമ്പനികളുടെയെല്ലാം പരസ്യം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് ഒരു കാര്യം ഓര്‍മ്മയുണ്ടാവും. സമയം 10:10 ആയിരിക്കും. 10:10 എന്ന സമയത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോയെന്ന് എല്ലാരും സംശയിച്ച് പോകുകയും ചെയ്യും.

റോലക്‌സ്, ടാഗ് ഹ്യുയര്‍, ബ്രെയ്റ്റ്‌ലിംഗ്, ടൈറ്റന്‍, ഫാസ്ട്രാക്ക്, ടൈമെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വാച്ചുകളുടെ ചിത്രത്തില്‍ 10:10 എന്ന സമയമാണ് ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇത് ഇപ്പോള്‍ ഒരു സ്‌മൈലി പോലെയായി കഴിഞ്ഞു

ആദ്യ കാലഘട്ടങ്ങളില്‍ ഇത് 8:20 ആയിരുന്നു. പിന്നീടാണ് മാറ്റമുണ്ടായത്. അതിന് ഒരു കോപഭാവമാണെന്നും വാച്ചുകള്‍ വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നില്ലെന്നതുമായിരുന്നു ഒഴിവാക്കാനുള്ള കാര്യം. 10:10 ആയതോടെ ഹാപ്പിനെസ് എന്നതായി മാറിയെന്നാണ് കമ്പനികള്‍ പറയുന്നത്.

10:10 എന്ന സമയം ബ്രാന്‍ഡ് പേര് കാണുന്നതിനും സെക്കന്റഡറി ഡയല്‍സ് കാണുന്നതിനും തടസമുണ്ടാക്കുന്നില്ലെന്നതാണ് കാഴ്ചയ്ക്കുണ്ടായ ഗുണം. ബ്രാന്‍ഡ് പേരിന് വല്ലാത്തൊരു ആകര്‍ഷണവും ഈ ലുക്കില്‍ ലഭിക്കുന്നു.

നല്ല ഭംഗി തോന്നാനായി സെക്കന്റ് സൂചി 35ല്‍ ആണ് സെറ്റ് ചെയ്യാറുള്ളതും.

മറ്റ് സമയം സെറ്റ് ചെയ്താലും ഈ ഭംഗിയൊക്കെ നേടാമെന്നിരിക്കെ 10:10ന് മാറ്റമില്ലാത്തതെന്തെന്ന് പലരും സംശയിക്കും. യഥാര്‍ത്ഥ കാരണം ഇതാണ്.

സൂചികള്‍ ഇത്തരത്തില്‍ അടുക്കുമ്പോള്‍ ലഭിക്കുന്ന ' V ' ചിഹ്നം. വിക്ടറിയുടെ പ്രതീകം. വിജയത്തിന്റെ ചിഹ്നം. നാം കൈവിരല്‍ കൊണ്ടു പോലും V ചിഹ്നം ഉര്‍ത്തുമ്പോള്‍ കമ്പനിക്കാര്‍ ഇത്രയും തുക മുടക്കുന്ന പ്രോഡക്ടിന് ഒരു ശുഭാരംഭം എന്നു കരുതുന്നതില്‍ തെറ്റ് പറയാനാവില്ല. ഇമോഷണല്‍ മാര്‍ക്കറ്റിംഗ് ട്രിക്ക് എന്നോ ഗിമിക്ക് എന്നോ ഒക്കെ പറയാം..