നല്ല ഉറക്കത്തിന് നുറുങ്ങു വിദ്യകള്‍; ഈ കാര്യങ്ങള്‍ ശീലമാക്കാം 

June 23, 2017, 4:42 pm
നല്ല ഉറക്കത്തിന് നുറുങ്ങു വിദ്യകള്‍;  ഈ കാര്യങ്ങള്‍ ശീലമാക്കാം 
Lifestyle
Lifestyle
നല്ല ഉറക്കത്തിന് നുറുങ്ങു വിദ്യകള്‍;  ഈ കാര്യങ്ങള്‍ ശീലമാക്കാം 

നല്ല ഉറക്കത്തിന് നുറുങ്ങു വിദ്യകള്‍; ഈ കാര്യങ്ങള്‍ ശീലമാക്കാം 

റക്കം കിട്ടാത്ത രാത്രികള്‍ പകലുകളെ കൂടി നശിപ്പിക്കും. ഒന്നും കൃത്യതയോടെ ചെയ്യാന്‍ ഊര്‍ജ്ജമില്ലാത്തവരായി നമ്മളെ മാറ്റുന്നതിന് രാത്രിയിലെ ഉറക്കമില്ലായ്മ വഴി വെയ്ക്കാറുണ്ട്. നല്ല ഉറക്കം ലഭിക്കാത്തത് ചില ശീലങ്ങളായിരിക്കാം പ്രധാന പ്രശ്‌നം. നല്ല ഉറക്കത്തില്‍ ഈ കാര്യങ്ങള്‍ ശീലമാക്കാം..

1. വെളിച്ചം

വെളിച്ചമുള്ള മുറിയില്‍ കിടന്നുള്ള ഉറക്കവും ഉറങ്ങുന്നതിനു മുന്‍പുള്ള ഫോണ്‍ ഉപയോഗം സുഖനിദ്രയ ബാധിക്കും. ഉറങ്ങുന്നതിന് മുന്‍പ് മുറിയിലെ ചെറിയ പ്രകാശം പോലുള്ള അണയ്ക്കുന്നത് നല്ല ഉറക്കം നല്‍കുന്നു.

2. അമിതാഹാരവും കാഫീനും

രാത്രിയിലെ അമിതാഹാരം മസാല നിറഞ്ഞ ഭക്ഷണവും രാത്രിയില്‍ അസിഡിറ്റി ഉണ്ടാവാനും വയറ്റില്‍ പുകച്ചിലുണ്ടാവാനും കാരണമാകും. ഇത് ഉറക്കത്തിന്റെ അളവ് കുറയ്ക്കും. കൂടാതെ, കഫീന്‍ പോലുള്ള പദാര്‍ത്ഥങ്ങളുടെ ഉപയോഗവും രാത്രിയുള്ള ഉറക്കം കെടുത്താം. ഇതും നിയന്ത്രിക്കുക.

3. ശബ്ദകോലാഹലം ഒഴിവാകുക

ഉയര്‍ന്ന തീവ്രതയിലുള്ള ശബ്ദങ്ങള്‍ ഉറക്കത്തിന് തടസം സൃഷ്ടിക്കും. മതിയായ ഉറക്കം ലഭിക്കാത്തത് ക്ഷീണത്തിലേക്ക് നയിക്കുകയും ചെയ്യും. ഉറങ്ങുന്നതിനു മുന്‍പ് ഉറക്കിന് അലോസരം സൃഷ്ടിക്കുന്ന ശബ്ദങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം, മൊബൈല്‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് സൗകര്യം ടി.വി എന്നിവ ഉറക്കത്തിന്റെ അളവ് കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും. ഉപകരണങ്ങള്‍ക്ക് സമീപമുള്ള ഉറക്കം ഒഴിവാക്കുന്നതാണ് ഉത്തമം.

4. ഒത്തിരി വസ്ത്രങ്ങള്‍ വേണ്ട

ഇറുകിയ വസ്ത്രങ്ങള്‍ പലപ്പോഴും നല്ല ഉറക്കത്തിന് തടസം സൃഷ്ടിക്കാം. ഉറക്കം കൂടുതല്‍ കിട്ടാനും ആരോഗ്യമുള്ള ഉറക്കം പ്രദാനം ചെയ്യാനും നഗ്നരായി ഉറങ്ങുന്നത് സഹായിക്കുന്നു.

5. ലഘുനിദ്ര

ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളിലും, യാത്രകളിലും ഒരു ചെറിയ മയക്കം പലരുടെയും ശീലമാണ്. പത്തോ പതിനഞ്ചോ ഇരുപതോ മിനിട്ട് ഒരു ചെറിയ ‘നാപ്’ ശരീരത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍, മുറിഞ്ഞു മുറിഞ്ഞുള്ള ഉറക്കം അത്ര നന്നല്ല. പകല്‍ ഇടക്കിടെയുള്ള ഉറക്കം രാത്രിയിലെ സുഖകരമായ ഉറക്കത്തെ ബാധിക്കും.

Also Read: പകല്‍ സമയത്ത് ഇടയ്‌ക്കൊരു മയക്കം; എല്ലാ ദിവസവും ‘ലഘുനിദ്ര’ ശീലമാക്കിയാല്‍ ശരീരത്തില്‍ സംഭവിക്കുന്നത്

6. പ്രഭാത ശീലങ്ങള്‍

രാത്രിയിലെ നല്ല ഉറക്കത്തിന് രാവിലെ നല്ലൊരു പ്രാതല്‍ പ്രധാനം. വിറ്റാമിന്‍ ബി 6 ല്‍ അടങ്ങിയിരിക്കുന്ന പ്രഭാതഭക്ഷണം, പ്രഭാത സമയങ്ങളില്‍ സൂര്യപ്രകാശം കൊള്ളുക (കുറഞ്ഞത് 10 മിനിറ്റ്) എന്നിവ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു.