ഹഗ് ചെയ്യാന്‍ മടിക്കേണ്ട; ആരോഗ്യപരമായ ഗുണങ്ങള്‍ ഒട്ടനവധിയാണ്! 

June 22, 2017, 6:11 pm
ഹഗ് ചെയ്യാന്‍ മടിക്കേണ്ട; ആരോഗ്യപരമായ ഗുണങ്ങള്‍ ഒട്ടനവധിയാണ്! 
Lifestyle
Lifestyle
ഹഗ് ചെയ്യാന്‍ മടിക്കേണ്ട; ആരോഗ്യപരമായ ഗുണങ്ങള്‍ ഒട്ടനവധിയാണ്! 

ഹഗ് ചെയ്യാന്‍ മടിക്കേണ്ട; ആരോഗ്യപരമായ ഗുണങ്ങള്‍ ഒട്ടനവധിയാണ്! 

സ്‌നേഹനിര്‍ഭരമായ ഒരു ആലിംഗനം ഇഷ്ടപെടാത്തവരായി ആരും തന്നെയുണ്ടാവില്ല, അത് പങ്കാളിയുടെ കരവലയമാണെങ്കിലും സുഹൃത്തിന്റെ സ്നേഹത്തോടെയുള്ള ഹസ്തദാനമാണെങ്കിലും. വ്യക്തികള്‍ക്കുള്ളില്‍ ആനന്ദവും സാന്ത്വനവും പകരാന്‍ ആലിംഗനങ്ങള്‍ക്ക് കഴിയും. മനഃസുഖവും സുരക്ഷിതത്വവും നല്‍കുന്നതിലപ്പുറം ശാരീരിക സൗഖ്യത്തിലും ഈ സ്നേഹ നിര്‍ഭരമായ ആലിംഗനങ്ങള്‍ക്ക് പങ്കുണ്ട്. എന്റെ സ്നേഹം ഉള്ളിലാണ് അത് പ്രകടിപ്പിക്കേണ്ടതില്ല എന്ന് മസിലുപിടിച്ചിരിക്കുന്നവര്‍ മനസിലാക്കി കൊള്ളുക സ്നേഹപ്രകടനങ്ങള്‍ ശരീരത്തിന് ആവശ്യമാണ്. ആലിംഗനത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട് താനും.

1. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്നതാണ് ആലിംഗനങ്ങളുടെ ഒരു നേട്ടം. പ്രിയപ്പെട്ടവരുടെ ഒരു സ്പര്‍ശം പോലും സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഉതകുന്നതാണ്. പ്രിയപ്പെട്ടവര്‍ സ്പര്‍ശിക്കുമ്പോള്‍ ചര്‍മ്മത്തിലെ പസനിയന്‍ കോര്‍പ്പസെല്‍സ് എന്ന പ്രഷര്‍ റിസപ്റ്ററുകള്‍ ഉണരുന്നു. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന തലച്ചോറിലെ വേഗസ് നാഡയിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നു.

2. മാനസികാവസ്ഥ ഉയര്‍ത്തുന്നു

സെറോറ്റോനിന്‍, നിങ്ങളുടെ മാനസികാവസ്ഥയെയും ചിന്തകളെയും ഉണര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ സന്തോഷകരമായി ഇരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

3. പേശികളുടെ പുനരുജ്ജീവനം

ആലിംഗനത്തിലൂടെ ശരീരത്തിലെ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു.

4. സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു

നിങ്ങള്‍ വളരെ സമ്മര്‍ദ്ദത്തിലാണെങ്കില്‍, ഒന്ന് ആലിംഗനം ചെയ്താല്‍ മതി, സമ്മര്‍ദ്ദം തനിയെ ഇല്ലാതെയാകും. സ്‌ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നതാണ് ഇതിനു പിന്നിലെ കാരണം. ഒരുപാട് ചിന്തകളില്‍ പെട്ട് മനസ് ഉഴറുമ്പോള്‍ അടുപ്പമുള്ളവരെ കെട്ടിപ്പിടിച്ച് ആശ്വസിക്കാന്‍ ശ്രമിച്ചുനോക്കൂ. ഒട്ടും പിശുക്കാതെ കുഞ്ഞുങ്ങള്‍ക്ക് സ്നേഹം വാരിക്കോരി കൊടുക്കുക. മനംനിറഞ്ഞ് അവരെ പുണരുക. ആ സ്നേഹപ്രകടനങ്ങള്‍ ഭാവിയില്‍ അവരെ സമ്മര്‍ദ്ദങ്ങളില്‍ അകപ്പെടാതിരിക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.

5. ഭയം ഇല്ലാതാക്കുന്നു

വ്യക്തികളിലെ ഭയം ലഘൂകരിക്കാനും ആലിംഗനങ്ങള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മനഃശാസ്ത്ര പഠനം അനുസരിച്ച്, സ്പര്‍ശനവും ആശ്ലേഷങ്ങളും മരണഭയം കുറയ്ക്കുമെന്ന് ഫിസിയോളജിക്കല്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം പറയുന്നു. ഭയമുള്ള ആളുകളെ ആലിംഗനം ചെയ്താല്‍ ഭയം ഇല്ലാതാകുമെന്ന് പഠനങ്ങളില്‍ പറയുന്നു. ടെഡി ബിയറിനോടുള്ള സ്നേഹപ്രകടനങ്ങള്‍ പോലും ഭയം ഇല്ലാതാക്കി നമുക്ക് ആശ്വാസം നല്‍കുമത്രേ.

6. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധശേഷി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാനും വിഷാദം, ക്ഷീണം എന്നിവ അകറ്റാനും സ്നേഹനിര്‍ഭരമായ ആലിംഗനങ്ങള്‍ക്ക് കഴിയും. ആലിംഗനം ശ്വേതരക്താണുകളുടെ ഉത്പാദത്തെ സഹായിക്കുന്നതു വഴി രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കുന്നു.

7. നിങ്ങളെ കൂടുതല്‍ ശ്രദ്ധാലുവാക്കുന്നു

ഏതെങ്കിലും ചടങ്ങുകളില്‍ നിങ്ങള്‍ പ്രായമുള്ള ആളുകളെ ചേര്‍ത്ത് പിടിക്കുന്നതോ ആലിംഗനം ചെയ്യുന്നതോ നിങ്ങളെ കൂടുതല്‍ ശ്രദ്ധാലുവാക്കുന്നു. ആലിംഗനം എന്നത് ധ്യാനത്തിന് തുല്യമാണെന്ന് പറയപ്പെടുന്നു.

8. സ്വയം ആദരവ് ഉയര്‍ത്തുന്നു

ആലിംഗനം പരസ്പരമുള്ള സ്നേഹവും ആദരവും ഉയര്‍ത്തുന്നു. നിങ്ങളുടെ മാതാപിതാക്കളെയും സ്‌നേഹിതരെയും ആലിംഗനം ചെയ്യുമ്പോഴും ഈ ആദരവ് സ്വയം ഉണ്ടാകുന്നു.ഇത് ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നു,

9. ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും

ഏകാന്തത വാര്‍ധക്യത്തിലെ വില്ലനാണ്. കൂടെ ഒരുപിടി രോഗങ്ങള്‍ കൂടിയാകുമ്പോള്‍ ശരീരം തളരുന്നു. ഈ ഘട്ടത്തില്‍ മറ്റുള്ളവരുടെ സ്നേഹപ്രകടനങ്ങള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. തങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ പ്രായമായവരില്‍ ഉണ്ടാക്കാന്‍ അത് സഹായകമാകും. ആലിംഗനത്തിലൂടെ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ഒറ്റപ്പെടല്‍, ഏകാന്തത, കോപം എന്നിവ കുറയ്ക്കുന്നു.

10. ഹൃദയത്തിന് ഉത്തമം

ഹൃദയസൗഖ്യത്തിനുള്ള മരുന്നുകൂടിയാണ് ആലിംഗനമെന്ന് ഇതുമായി ബന്ധപ്പെട്ട പഠനം പറയുന്നു. സ്നേഹപൂര്‍ണമായ ആലിംഗനം ഒരാളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. ആലിംഗനത്തിലൂടെ സ്നേഹം അനുഭവിച്ചവര്‍ക്ക് മിനിട്ടില്‍ അഞ്ച് ഹൃദയമിടിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അല്ലാത്തവരുടെ ഹൃദയമിടിപ്പ് മിനിട്ടില്‍ പത്തെണ്ണമായിരുന്നുവത്രേ. ഹൃദയത്തിന് ആലിംഗനം ഏറെ ഉത്തമമാണെന്ന് നോര്‍ത്ത് കരോലിനയിലെ യൂണിവേഴ്സിറ്റിയുടെ പഠനങ്ങള്‍ പറയുന്നു.