അങ്ങ് അന്റാര്‍ട്ടിക്കയില്‍ ഇന്ത്യക്ക് ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു!

March 5, 2016, 1:55 pm
അങ്ങ് അന്റാര്‍ട്ടിക്കയില്‍ ഇന്ത്യക്ക് ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു!
Lifestyle
Lifestyle
അങ്ങ് അന്റാര്‍ട്ടിക്കയില്‍ ഇന്ത്യക്ക് ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു!

അങ്ങ് അന്റാര്‍ട്ടിക്കയില്‍ ഇന്ത്യക്ക് ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു!

ഇന്റര്‍നെറ്റും ഈമെയിലും ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പുമെല്ലാം ഭരിക്കുന്ന ഈ കാലത്ത് പോസ്റ്റ് ഓഫീസ് എന്താണല്ലേ?. പക്ഷേ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ഓഫീസുകള്‍ ഒരു അനിവാര്യതയും അല്‍പം ആഡംബരവുമായിരുന്നു. ആ കാലഘട്ടത്തില്‍ അങ്ങ് ഭൂമിയുടെ തെക്കേ അറ്റത്ത് അന്റാര്‍ട്ടിക്കയില്‍ ഇന്ത്യക്ക് ഒരിക്കല്‍ ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു.

1984 ഫെബ്രുവരി 24ന് ആണ് ഇന്ത്യയുടെ അന്റാര്‍ട്ടിക്കയിലെ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ച് തുടങ്ങിയത്. അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ പര്യവേക്ഷണ പദ്ധതി ദക്ഷിണ്‍ ഗംഗോത്രിയുടെ ഭാഗമായാണ് ഈ പോസ്റ്റ് ഓഫീസ് രൂപം കൊണ്ടത്. അതും മൂന്നാമത്തെ പര്യടനത്തിന്റെ ഭാഗമായി.

1990ല്‍ ദക്ഷിണ്‍ ഗംഗോത്രി പദ്ധതി ഡീകമ്മീഷന്‍ ചെയ്തു. ഇപ്പോള്‍ അതൊരു ചരിത്ര കേന്ദ്രമാണ്. പലവിധ സൗകര്യങ്ങളില്‍ ഒന്നായിരുന്നു ഈ പോസ്റ്റ് ഓഫീസ്. മഞ്ഞ് ഉരുക്കുന്ന പ്ലാന്റ്, ലബോറട്ടറി, സ്‌റ്റോര്‍ മുറി, താമസ സൗകര്യം, മനോരഞ്ജനത്തിനായുള്ള സൗകര്യം, ക്ലിനിക്, ബാങ്ക് കൗണ്ടര്‍ എന്നിവയാണ് മറ്റുള്ളവ

1988 ജനുവരി 26ന് ദക്ഷിണ്‍ ഗംഗോത്രി പോസ്റ്റ് ഓഫീസ് ഗോവ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ നിലവില്‍ വന്നു. 1987ലെ ഏഴാം പര്യടന പദ്ധതിയുടെ ഭാഗമായെത്തിയ ശാസ്ത്രജ്ഞന്‍ ജി സുധാകര്‍ റാവു ഇവിടുത്തെ ആദ്യ പോസ്റ്റ് മാസ്റ്ററായി നിയുക്തനായി.

ആദ്യ വര്‍ഷം 10,000 കത്തുകള്‍ പോസ്റ്റ് ചെയ്യുകയും ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു ഇവിടെ.