'ഹാരി പോട്ടര്‍' തിരസ്‌കരിച്ചു കൊണ്ടുള്ള പ്രസാധകരുടെ കത്തുകള്‍ ജെകെ റൗളിംഗ് പുറത്തുവിട്ടു; ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ആ പ്രചോദന കഥ

March 26, 2016, 1:04 pm
'ഹാരി പോട്ടര്‍' തിരസ്‌കരിച്ചു കൊണ്ടുള്ള പ്രസാധകരുടെ കത്തുകള്‍ ജെകെ റൗളിംഗ് പുറത്തുവിട്ടു; ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ആ പ്രചോദന കഥ
Lifestyle
Lifestyle
'ഹാരി പോട്ടര്‍' തിരസ്‌കരിച്ചു കൊണ്ടുള്ള പ്രസാധകരുടെ കത്തുകള്‍ ജെകെ റൗളിംഗ് പുറത്തുവിട്ടു; ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ആ പ്രചോദന കഥ

'ഹാരി പോട്ടര്‍' തിരസ്‌കരിച്ചു കൊണ്ടുള്ള പ്രസാധകരുടെ കത്തുകള്‍ ജെകെ റൗളിംഗ് പുറത്തുവിട്ടു; ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ആ പ്രചോദന കഥ

ജെകെ റൗളിംഗ് എഴുത്തുകാര്‍ക്ക് ഇടയിലെ റാണിയാണ്. ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കഥാകാരി. ഹാരി പോര്‍ട്ടര്‍ എന്ന പുസ്തകം കൊണ്ട് ഇന്ദ്രജാലം കാണിച്ച വ്യക്തി. ലോകത്തിലെ ഏറ്റവും ബെസ്റ്റ് സെല്ലറായ പുസ്തക പതിപ്പുകളുടെ സൃഷ്ടാവ്.

എന്നാല്‍ ഇതിനൊക്കെ മുമ്പ് അവര്‍ ഒരു സാധാരണക്കാരിയായിരുന്നു. ഹാരി പോര്‍ട്ടര്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ആദ്യം കണ്ട പ്രസാധകരെല്ലാം കൈയ്യൊഴിച്ചു. വാണിജ്യപരമായി വിജയം നേടാന്‍ ഈ കൃതിയ്ക്ക് കഴിയില്ലെന്ന് പറഞ്ഞ് ഏവരും അവരെ തിരസ്‌കരിച്ചു. 12 പ്രസാധകരാണ് ഹാരി പോര്‍ട്ടര്‍ തിരസ്‌കരിച്ചത്. റോബര്‍ട്ട് ഗല്‍ബ്രെയ്ത്തി എന്ന തൂലിക നാമത്തിലെഴുതിയ ദ കോര്‍മോറാന്‍ സ്‌ട്രൈക്ക് എന്ന പുസത്കവും പബ്ലിഷ് ചെയ്യാന്‍ ആളെ കിട്ടിയില്ല. ഇവിടെ ഒന്നും തളരാതെ റൗളിംഗ് പോരാടി. ഒടുവില്‍ ഹാരി പോര്‍ട്ടര്‍ പുസ്തകമായി പുറത്തിറങ്ങി. ബാക്കിയെല്ലാം ചരിത്രമാണ്. പുസ്തക പരമ്പരകള്‍ക്ക് പിന്നാലെ ഹോളിവുഡില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ സിനിമകളായും ഹാരി പോര്‍ട്ടര്‍ പരിണമിച്ചു.

ഇതില്‍ കൂടുതല്‍ എങ്ങനെയാണ് നിരന്തര പരിശ്രമം കൊണ്ട് ഒരാള്‍ക്ക് ഒരാളെ പ്രചോദിപ്പിക്കാനാവുക. ഇതെല്ലാം ഓര്‍മ്മിപ്പിച്ചത് ഒരു ട്വീറ്റാണ്. സമാനമായി തിരസ്‌കരിക്കപ്പെട്ട ഒരു എഴുത്തുകാരി ട്വിറ്ററിലൂടെ തന്റെ പ്രതീക്ഷ പങ്കുവെച്ചപ്പോള്‍. 'ഇതൊന്നും കൊണ്ട് തളര്‍ന്ന് പോവില്ല. ഒരിക്കല്‍ അത് സംഭവിക്കും. ഇത് തുടക്കം മാത്രമാണ്. ജെകെ റൗളിംഗും തിരസ്‌കരിക്കപ്പെട്ടിരുന്നു. ഞാനും!' ഇനിയെ എഴുതുമെന്ന ഈ പ്രതീക്ഷ നിറഞ്ഞ ട്വീറ്റിന് മറുപടിയുമായി ജെ കെ റൗളിംഗ് എത്തിയതോടെയാണ് കാര്യങ്ങള്‍ ശ്രദ്ധേയമായത്.

വീണ്ടും ഇന്‍സ്പിരേഷനുമായി ജെകെ റൗളിംഗ് ട്വീറ്റ് എത്തി.ആദ്യ തിരസ്‌കരിക്കല്‍ കത്ത് ഞാന്‍ എന്റെ അടുക്കള ഭിത്തിയില്‍ തൂക്കി, എന്റെ എല്ലാ പ്രീയപ്പെട്ട എഴുത്തുകാരേയും പോലെ എനിക്കും എന്തോ പൊതുവായി ഉണ്ടെന്ന തോന്നല്‍ അത് ഉളവാക്കി.
ഇതോടെ ആരാധകര്‍ ആ സുവര്‍ണ്ണ അവസരം മുതലാക്കി. തിരസ്‌കരിച്ച കത്തുകള്‍ കാണണമെന്നായി.ഉടനെത്തി റൗളിംഗിന്റെ മറുപടി. ഹാരിപോര്‍ട്ടര്‍ പ്രസിദ്ധീകരിക്കാതെ തിരസ്‌കരിച്ചതായി അറിയിച്ചുകൊണ്ടുള്ള കത്തുകളുടെ ചിത്രവും
അതു കൊണ്ടും റൗളിംഗ് നിര്‍ത്തിയില്ല. ജീവിത പാഠങ്ങള്‍ വെച്ച് ചില സുവര്‍ണ്ണ വാക്കുകള്‍ കൂടി അവര്‍ കുറിച്ചു.
ഈ വാക്കുകള്‍ ഇന്നത്തെ നിങ്ങളുടെ ദിവസത്തെ ഊര്‍ജ്ജസ്വലമാക്കും തീര്‍ച്ച.
എനിക്ക് ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല, നിരന്തരം പരിശ്രമിക്കാന്‍ ചില സമയത്ത് ധൈര്യം തന്നത് അത് മാത്രമാണ്'