തൊഴിലവസരങ്ങള്‍: കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും വിളിക്കുന്നു; ജോലി തേടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

February 17, 2016, 12:04 pm
തൊഴിലവസരങ്ങള്‍: കണ്ണൂര്‍ വിമാനത്താവളവും കൊച്ചി മെട്രോയും വിളിക്കുന്നു; ജോലി തേടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത
Lifestyle

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും കൊച്ചി മെട്രോയിലും തൊഴിലവസരങ്ങള്‍. വിവിധ മേഖലയില്‍ അനുയോജ്യരായ ബിരുദധാരികള്‍ക്കാണ് അവസരമൊരുങ്ങുന്നത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് താല്‍ക്കാലിക പോസ്റ്റുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ കാലക്രമേണ സ്ഥിരമാക്കാനുള്ള സാധ്യതയുണ്ടെന്നും കമ്പനി പറയുന്നു. ഓണ്‍ലൈനായി അപേക്ഷ അയക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്

ഒഴിവുള്ള പോസ്റ്റുകള്‍ ഇവയാണ്

ചീഫ് സെക്യൂരിറ്റി ഓഫീസര്‍, ചീഫ് സേഫ്റ്റി ഓഫീസര്‍, എയര്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍, സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍, സീനിയര്‍ മാനേജര്‍, ജൂനിയര്‍ മാനേജര്‍ (ട്രെയിനീസ്),ജൂനിയര്‍ മാനേജര്‍, ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ്-1, ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ്-2, ജൂനിയര്‍ അറ്റന്റന്റ് ഗ്രേഡ്-1

മാര്‍ച്ച് മൂന്നിന് അഞ്ച് മണിക്ക് മുമ്പായി അപേക്ഷകള്‍ ലഭിക്കണമെന്നാണ് അറിയിപ്പ്. ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളു.

യോഗ്യതകളെ കുറിച്ചും ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- www.kannurairport.in

കൊച്ചി മെട്രോ

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലേക്ക് 42 തസ്തികയിലേക്കാണ് അവസരങ്ങള്‍ തുറന്നിരിക്കുന്നത്. കേരള സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ പദ്ധതിയില്‍ പങ്കാളിയാവാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

വിശദമായ വിവരങ്ങള്‍ക്ക് കൊച്ചി മെട്രോ വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക-www.kochimetro.org.careers

അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയ്യതി മാര്‍ച്ച് എട്ടാണ്. ഓണ്‍ലൈനായാണ് അപേക്ഷ അയക്കേണ്ടത്‌