മോഡിയെ കാണാന്‍ മെലാനിയ ട്രംപ് എത്തി; അതും ഒന്നര ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ് 

June 27, 2017, 6:10 pm
മോഡിയെ കാണാന്‍ മെലാനിയ ട്രംപ് എത്തി; അതും ഒന്നര ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ് 
Lifestyle
Lifestyle
മോഡിയെ കാണാന്‍ മെലാനിയ ട്രംപ് എത്തി; അതും ഒന്നര ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ് 

മോഡിയെ കാണാന്‍ മെലാനിയ ട്രംപ് എത്തി; അതും ഒന്നര ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ് 

വാഷിംഗ്ടണ്‍: അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കന്‍ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോഡിയും ട്രംപും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ട്രംപ് പ്രസിഡണ്ട് ആയതിനു ശേഷം ആദ്യമായാണ് ഒരു വിദേശ ഭരണാധികാരിക്ക് വൈറ്റ് ഹൗസില്‍ അത്താഴ വിരുന്ന് ലഭിക്കുന്നത്.

അത്താഴ വിരുന്നില്‍ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്തിരുന്നു. വിരുന്നില്‍ പങ്കെടുത്ത മെലാനിയ സോഷ്യല്‍മീഡിയയിലും ഫാഷന്‍ മാഗസിനുകളിലും ചര്‍ച്ചയായിരുന്നു. മെലാനിയ ധരിച്ചിരുന്ന വസ്ത്രമായിരുന്നു അവരെ ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്.

2160 ഡോളര്‍ വില വരുന്ന വസ്ത്രമാണ് മെലാനിയ ധരിച്ചിരുന്നത്. ഇന്ത്യന്‍ രൂപ 1,39,180 രൂപ വില വരുന്ന പൂച്ചി ഫ്‌ളോറല്‍സ് ആയിരുന്നു മെലാനിയയുടെ വസ്ത്രം.